പുതുമ ഓരോ നോര്‍ത്ത് റിപ്പബ്ളിക് ഷര്‍ട്ടിലും



കൊച്ചി > പുതുമയാര്‍ന്ന ഡിസൈനുകളിലും തുണിത്തരങ്ങളിലും യുവാക്കള്‍ക്കായൊരുക്കുന്ന  നോര്‍ത്ത് റിപ്പബ്ളിക് ഷര്‍ട്ടുകള്‍ വിപണിയില്‍ സജീവമാകാനൊരുങ്ങുന്നു. 2011ല്‍ കോഴിക്കോട്ടെ കല്ലായിയില്‍നിന്ന് എളിയ നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ നോര്‍ത്ത് റിപ്പബ്ളിക് ബ്രാന്‍ഡ് ഫോര്‍മല്‍, കാഷ്വല്‍ ഷര്‍ട്ടുകളുടെ വിപുല ശേഖരമാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. പുതുവര്‍ഷത്തില്‍ കൂടുതല്‍ വിപണികളിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണെന്ന് മാനേജിങ് പാര്‍ട്ണര്‍ ജിജു പറഞ്ഞു. ഇതിന്റെ ഭാഗാമായി ചലച്ചിത്രതാരം ടൊവീനോ തോമസിനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവില്‍ ഗുണമേന്മകൊണ്ടും ഡിസൈന്‍ മികവുകൊണ്ടും പ്രശസ്തമായ ഈ ബ്രാന്‍ഡഡ് ഉല്‍പ്പന്നം ബംഗളൂരു ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. 2018ല്‍ 100 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിടുന്ന കമ്പനി 2020ല്‍ 500 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപംനല്‍കിയിട്ടുള്ളത്. ഈ ജനുവരിമുതല്‍ ട്രൌസറുകളും ടീഷര്‍ട്ടുകളും നോര്‍ത്ത് റിപ്പബ്ളിക് ബ്രാന്‍ഡില്‍ വിപണിയിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു. അഞ്ചുവയസ്സുമുതലുള്ളവര്‍ക്കുള്ള ഷര്‍ട്ടുകളുടെ ശ്രേണിയില്‍ കോട്ടണ്‍ റിച്ച്, കോട്ടണ്‍, സെമി കോട്ടണ്‍, ലിനന്‍, ഡെനിംസ്, ഇന്‍ഡിഗോ, ചെക്സ് തുടങ്ങിയവയുണ്ട്. ഡിസൈനിങ്ങിനായി വിപുലമായ ഗവേഷണ വികസന സൌകര്യമുള്ള നോര്‍ത്ത് റിപ്പബ്ളിക് സ്വന്തമായി വികസിപ്പിച്ചെടുത്ത ഡിസൈനര്‍ തുണിത്തരങ്ങളിലാണ് വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്്. നൂല്‍ത്തരങ്ങള്‍പോലും സ്വന്തമായി വികസിപ്പിച്ചെടുക്കാറാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 18മുതല്‍35 വയസ്സുവരെയുള്ള യുവാക്കള്‍ക്കായാണ് ഇപ്പോള്‍ വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്്. ഇന്ത്യയൊട്ടാകെ വിപണിയുള്ള ബ്രാന്‍ഡ് കേരളത്തില്‍ പുതുവര്‍ഷത്തില്‍ 400 ഔട്ട്ലെറ്റുകളില്‍ ലഭ്യമാക്കും. ഗള്‍ഫ് വിപണിയിലും സാന്നിധ്യം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്്. കൂടുതല്‍ നേരിട്ടുള്ളഷോപ്പുകളും അടുത്തുതന്നെ ആരംഭിക്കും. 999 രൂപമുതലാണ് വില. വിപുലീകരണത്തിന്റെ ഭാഗമായി വിവിധതരം പാന്റ്സുകളും അവതരിപ്പിക്കും. ഇപ്പോള്‍ കേരളത്തിലെ എല്ലാ പ്രമുഖ വസ്ത്രവ്യാപാരശാലകളിലും നോര്‍ത്ത് റിപ്പബ്ളിക് ഷര്‍ട്ടുകള്‍ ലഭ്യമാണ്.   Read on deshabhimani.com

Related News