സ്വര്‍ണ ഇറക്കുമതി ഡിസംബറില്‍ ഉയര്‍ന്നു



ന്യൂഡല്‍ഹി > ആഗോളതലത്തില്‍ സ്വര്‍ണവില ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി ഡിസംബറില്‍ കുത്തനെ ഉയര്‍ന്നു. 2014 ഡിസംബറില്‍ 136 കോടി ഡോളറിന്റെ സ്വര്‍ണം ഇറക്കുമതിചെയ്തസ്ഥാനത്ത് കഴിഞ്ഞ ഡിസംബറില്‍ ഇറക്കുമതി 380 കോടി ഡോളറിന്റേതാണെന്ന് വാണിജ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. സ്വര്‍ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നത് രാജ്യത്തെ കറന്റ് അക്കൌണ്ട് കമ്മി വര്‍ധിക്കാനിടയാക്കുമെന്നാണ് കരുതുന്നത്. ഇറക്കുമതി കുത്തനെ ഉയര്‍ന്നതോടെ ഡിസംബറിലെ വ്യാപാരകമ്മി 1166 കോടി ഡോളറായിട്ടുണ്ട്. ജനുവരിമുതല്‍ സെപ്തംബര്‍വരെയുള്ള കാലയളവില്‍ ഇന്ത്യ 850 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതിചെയ്തത്. 2014ല്‍ ഇത് 650 ടണ്ണായിരുന്നു. Read on deshabhimani.com

Related News