ഡ്യൂറോഫ്ളെക്സ് ഡ്യൂറോപീഡിക് കിടക്കകള്‍ വിപണിയില്‍



കൊച്ചി പ്രമുഖ കിടക്കനിർമാണ കമ്പനിയായ ഡ്യൂറോഫ്ളെക്സ് ഡ്യൂറോപീഡിക് കിടക്കകളുടെ ശ്രേണി വിപണിയിൽ ഇറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ ഉണ്ണി മുകുന്ദനും ഡ്യൂറോഫ്ളെക്സ് പ്രസിഡന്റ് ജെ മോഹൻരാജും പുതിയ കിടക്ക അവതരിപ്പിച്ചു. സീനിയർ കൺസൾട്ടന്റ് ഫിസിയോതെറാപ്പിസ്റ്റ് ടി ജി മാത്യു തോമസ് പ്രത്യേകത വിശദീകരിച്ചു. വിവിധ കാരണങ്ങളാൽ ഉണ്ടാകുന്ന നടുവേദനയ്ക്ക് പ്രതിവിധിയാണ് ശാസ്ത്രീയമായി നിർമിച്ച ഡ്യൂറോപീഡിക് കിടക്കകളെന്നും  ഇന്ത്യയിലെ ഏക ഓർത്തോപീഡിക് കിടക്കയാണിതെന്നും കമ്പനി അവകാശപ്പെടുന്നു. ദേശീയ ആരോഗ്യ അക്കാദമിയിലെ അസ്ഥിരോഗവിദഗ്ധരുടെ സഹായത്തോടെ ഡ്യൂറോഫ്ളെക്‌സിന്റെ സ്ലീപ് ലാബിൽ എട്ടുമാസത്തെ ഗവേഷണങ്ങൾക്കൊടുവിലാണ് ഡ്യൂറോപീഡിക് വികസിപ്പിച്ചെടുത്തതെന്ന് ജെ മോഹൻരാജ് പറഞ്ഞു. റബറൈസ് ചെയ്ത കയർ, ഫോം എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന ഡ്യൂറോപീഡിക് കിടക്കകൾ 7500 രൂപയ്ക്കുമുതൽ ലഭ്യമാകും. ഓണത്തോടനുബന്ധിച്ച് ഡ്യൂറോഫ്ളെക്സ് രണ്ട് മെഗാ ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും ഡ്യൂറോഫ്ളെക്സ് മെത്ത വാങ്ങുമ്പോഴോ പഴയത് മാറ്റിവാങ്ങുമ്പോഴോ  ഉറപ്പായ സമ്മാനങ്ങൾ,  നറുക്കെടുപ്പിലൂടെ അഞ്ചുലക്ഷം രൂപയുടെ സ്വർണം, ദുബായിലേക്ക് വിനോദയാത്രാ ടിക്കറ്റുകൾ, ഓരോ ആഴ്ചയിലും 10,000 രൂപവീതം എന്നിങ്ങനെ കമ്പനി ഓണസമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News