റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചേക്കും



ന്യൂഡല്‍ഹി > റിസര്‍വ് ബാങ്ക് ഫെബ്രുവരി രണ്ടിനു ചേരാനിരിക്കുന്ന പണാവലോകന യോഗത്തില്‍ മുഖ്യ പലിശനിരക്ക് കാല്‍ ശതമാനം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടിരുന്നതുപോലെ പണപ്പെരുപ്പനിരക്ക് ജനുവരിയില്‍ ആറു ശതമാനത്തില്‍ താഴേക്കെത്തിയതിനാലാണ് നിരക്ക് കുറയ്ക്കലിനു സാധ്യതയുള്ളതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ധനക്കമ്മി കുറഞ്ഞതും രൂപയുടെ മൂല്യം കുറഞ്ഞവേളയില്‍ കൂടുതല്‍ ഫണ്ട് വരുന്നതും അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. അതേസമയം, വളര്‍ച്ചനിരക്ക് ദുര്‍ബലമായിത്തന്നെ തുടരുന്നതിനാല്‍ റിപ്പോനിരക്കില്‍ കുറവുവരുത്തുന്നത് ഒരു തിരിച്ചുവരവിനു സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. Read on deshabhimani.com

Related News