ലാഭമെടുക്കലിനു സാധ്യത



പോയവാരം ഇന്ത്യന്‍ ഓഹരിവിപണി 400 പോയിന്റ് നേട്ടത്തോടെ വലിയ മുന്നേറ്റം നടത്തി. ആഗോളതലത്തിലെ നല്ല സൂചനകള്‍, മെച്ചപ്പെട്ട മഴ ലഭിച്ചേക്കുമെന്ന വിലയിരുത്തലുകള്‍, എല്‍ ആന്‍ഡ് ടി പോലുള്ള മുന്‍നിര കമ്പനികളുടെ തെറ്റില്ലാത്ത ഫലങ്ങള്‍ ഇവയൊക്കെയാണ് വിപണിയുടെ മുന്നേറ്റത്തെ സഹായിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാകട്ടെ അവരുടെ കടബാധ്യത മോശമായി തുടരുകയാണെങ്കിലും പലിശവരുമാനം മെച്ചപ്പെടുത്തിയത് ഓഹരിവില ഉയരാന്‍ സഹായിച്ചു. അമേരിക്കയില്‍ ഭവനവില്‍പ്പന സൂചിക എട്ടുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിയത് ഒരു സാമ്പത്തിക മുന്നേറ്റത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. പോയവാരം നിഫ്റ്റി 407 പോയിന്റ് നേട്ടത്തിലാണ് അവസാനിച്ചത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 675 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയെങ്കില്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 1914 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്്. അടുത്തവാരം വിപണി പോസിറ്റീവ് നില തുടരാനാണ് സാധ്യത. എന്നാല്‍ മുന്നേറ്റം പരിഗണിച്ച് ചിലപ്പോള്‍ ലാഭമെടുക്കലിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത് വിപണിയെ താഴോട്ടടിക്കാനും മതി. ലേഖകന്‍ കൊച്ചിയിലെ ഹെഡ്ജ് ഇക്വിറ്റീസ് മാനേജിങ് ഡയറക്ടറാണ് Read on deshabhimani.com

Related News