എസ‌്ബിഐ നഷ്ടത്തിലേക്ക‌് കൂപ്പുകുത്തി



തിരുവനന്തപുരം 2017 ഏപ്രിൽ ഒന്നിനാണ‌് എസ‌്ബിഐ–-അസോസിയേറ്റ‌് ബാങ്കുകളുടെയും മഹിളാ ബാങ്കിന്റെയും ലയനം പ്രാബല്യത്തിലായത‌്. വലുപ്പത്തിൽ ലോക ബാങ്കുകളിൽ 47–--ാം സ്ഥാനം ലഭിക്കുമെന്ന ന്യായമുയർത്തിയായിരുന്നു ലയനം. ഫലത്തിൽ നിലവിൽ 60–--ാം സ്ഥാനത്തിനായി പെടാപ്പാടിലാണ‌്.  ചരിത്രത്തിൽ ആദ്യമായി എസ‌്ബിഐ നഷ്ടത്തിലേക്ക‌് കൂപ്പുകുത്തി. 2400ൽ അധികം ശാഖ പൂട്ടി. 30000 ജീവനക്കാർ വഴിയാധാരമായി. ബാങ്കിങ‌് മേഖലയിലെ ഈ വലിയ ശൃംഖലയിലെ ജനവും കഷ്ടത്തിലായി. വമ്പൻ ബാങ്കായി മാറിയ എസ‌്ബിഐ, തങ്ങളുടെയും അസോസിയേറ്റ‌് ബാങ്കുകളുടെയും ചെറുകിട ഇടപാടുകാരെ പാടേമറന്നു. 10000 രൂപയ‌്ക്കുതാഴെയുള്ള സ്വർണപ്പണയ വായ‌്പാ ആവശ്യം ബാങ്കിന്റെ കംപ്യൂട്ടറും നിരസിച്ചു. അത്തരത്തിൽ സോഫ‌്റ്റുവെയറും മാറ്റി. അതിനുമുകളിലുള്ള തുക വായ‌്പ എടുക്കുന്ന ഇടപാടുകാർ മതിയെന്നു നിശ്ചയിച്ചു. ലയനത്തിനുശേഷം വലിയ ബാങ്കായി മാറിയ എസ‌്ബിഐ വലിയവർക്കുവേണ്ടിമാത്രം പണം ഒഴുക്കി. ഇതിന‌് കോടാനുകോടി സാധാരണക്കാരുടെ ചെറിയ നിക്ഷേപത്തുകയും ഉപയോഗിച്ചു. എസ‌്ബിഐയിലെ നിലവിലെ ബാങ്കിങ‌് ജോലികളുടെ 90 ശതമാനവും നിർവഹിക്കുന്നത‌് അംബാനി ഗ്രൂപ്പിന്റെ റിലയൻസാണ‌്. ഈ താൽക്കാലിക കരാർ സ്ഥിരപ്പെടുത്താനുള്ള നീക്കവും നടക്കുന്നു. ഇതേ മാതൃകയിൽ രാജ്യത്തെ ബാങ്കിങ‌് ശൃംഖലയുടെ നിയന്ത്രണം കുത്തകകളുടെ കൈയിലെത്തിക്കുന്നതിന്റെ ഭാഗമായാണ‌് മറ്റൊരു ലയനവും. Read on deshabhimani.com

Related News