ബോള്‍ട്ടിന്റെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സോക്കറ്റ്



കൊച്ചി> ഇ വി ചാര്‍ജിംഗ് നെറ്റ്വര്‍ക്കായ ബോള്‍ട്ട് യൂണിവേഴ്സല്‍ ഇ വി ചാര്‍ജിംഗ് സോക്കറ്റായ ബോള്‍ട്ട് ലൈറ്റ് പുറത്തിറക്കി.  ഇന്ത്യയില്‍ നിര്‍മ്മിച്ച ബോള്‍ട്ട് ലൈറ്റ് സോക്കറ്റ് എല്ലാ പോര്‍ട്ടബിള്‍ ചാര്‍ജറുകളുമായും പൊരുത്തപ്പെടും. കൂടാതെ, വീടുകളില്‍ നിലവിലുള്ള എസി പവര്‍ സപ്ലൈയിലും പ്രവര്‍ത്തിക്കും. 2599 രൂപ മുതല്‍ ബോള്‍ട്ട് ലൈറ്റ് ചാര്‍ജിംഗ് സോക്കറ്റുകള്‍ ലഭ്യമാണ്. ബോള്‍ട്ട് ലൈറ്റ്  ഇരുചക്ര, മുച്ചക്ര നാല് ചക്ര ഇ വികള്‍ക്ക് ഒരുപേലെ ഉപയോഗിക്കാം. 30 മിനിറ്റിനുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും. ഓവര്‍ലോഡ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവ പ്രതിരോധിക്കാന്‍ ഇന്‍-ബില്‍റ്റ് എംസിബി ഉപയോഗിച്ചിട്ടുണ്ട്. ബോള്‍ട്ട് വെബ്‌സൈറ്റ്, ഡീലര്‍മാര്‍, വിതരണക്കാര്‍ വഴി ബോള്‍ട്ട്് ലൈറ്റിനായി ഓര്‍ഡര്‍ നല്‍കാം. 300-ലധികം നഗരങ്ങളില്‍ 15,000 ലധികം ചാര്‍ജിംഗ് പോയിന്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തുകൊണ്ട് ബോള്‍ട്ട് ആദ്യം ഇ വികളുടെ പൊതു ചാര്‍ജ്ജിംഗ് പ്രശ്‌നം പരിഹരിച്ചു. കൂടാതെ വീട്ടില്‍ സുരക്ഷിതവും സ്മാര്‍ട്ട് ചാര്‍ജിംഗ് പ്രാപ്തമാക്കുന്നതുമായ താങ്ങാനാവുന്ന ഒരു പരിഹാരം രൂപകല്‍പ്പനയും ചെയ്തിരിക്കുന്നുവെന്ന് ബോള്‍ട്ട് സഹസ്ഥാപകന്‍ മോഹിത് യാദവ് പറഞ്ഞു. Read on deshabhimani.com

Related News