ഫർണിച്ചർ വ്യവസായം തകർച്ചയിൽ; ബാങ്ക് മൊറട്ടോറിയം നീട്ടണമെന്ന് ഫ്യുമ്മ



കൊച്ചി > സംസ്ഥാനത്തെ ഫർണിച്ചർ വ്യവസായം കോവിഡ് പ്രതിസന്ധിമൂലം തകർന്നു കൊണ്ടിരിക്കുകയാണെന്നും വ്യവസായ മേഖലയ്ക്ക് ഇടക്കാല ആശ്വാസമായി പ്രഖ്യാപിച്ച വായ്പാ തിരിച്ചടവ് മൊറട്ടോറിയം കുറഞ്ഞത് ആറു മാസത്തേക്ക് കൂടി നീട്ടണമെന്നും ഫർണിച്ചർ മാനുഫാക്ച്ചേഴ്സ് ആന്റ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ (ഫ്യുമ്മ).  മൊറട്ടോറിയം ഈ മാസം 31ന് അവസാനിക്കുന്നതോടെ  പലിശയും കൂട്ടുപലിശയും ചേർന്ന് വരുന്ന  ഭീമമായ തിരിച്ചടവ് ഫർണിച്ചർ മേഖലയ്ക്ക് താങ്ങാനാവില്ലെന്ന് കേന്ദ്ര, സംസ്ഥാന-  ധനകാര്യ  മന്ത്രിമാർക്ക് നൽകിയ നിവേദനത്തിൽ അസോസിയേഷൻ വ്യക്തമാക്കി. വായാപ  തിരിച്ചടവ് മുടങ്ങി നോൺ പേയ്മെന്റ് അവസ്ഥയിലായാൽ അത്  വ്യാപാരികളുടെ സിബിൽ സ്‌കോറിനെ ബാധിക്കുകയും ഭാവിയിലെ പുതിയ വായ്പാ സാധ്യതകൾ ഇല്ലാതാക്കുകയും ചെയ്യും. നിലവിലെ പ്രതിസന്ധിയിൽ  25 ശതമാനത്തോളം വ്യവസായ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. മൊറട്ടോറിയം നീട്ടിയില്ലെങ്കിൽ കൂടുതൽ സ്ഥാപനങ്ങൾ പൂട്ടേണ്ടി വരും. സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ സഹാചര്യമൊരുക്കണമെന്നും  ഓണക്കാലത്ത് പുതിയ ഉൽപന്നങ്ങൾ എത്തിക്കുന്നതിനായി  ആറു ശതമാനം പലിശ നിരക്കിൽ വേഗത്തിൽ വായ്പാ പദ്ധതികൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഫ്യൂമ്മ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ പറയുന്നു.   Read on deshabhimani.com

Related News