സ്മാർട്ട്‌ഫോൺ വിപണിയിൽ രണ്ടാം സ്ഥാനം വിവൊയ്ക്ക്‌ സ്വന്തം



ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ വിപണിയിൽ സാംസങ്ങിനെ പിന്തള്ളി വിവൊ രണ്ടാം സ്ഥാനത്തേക്ക്‌. 2019ലെ നാലാം പാദത്തിലാണ്‌ വിവൊ രണ്ടാമതെത്തിയത്‌. വിപണിയിൽ 21 ശതമാനം ഓഹരി വിവൊ നേടിയപ്പോൾ സാംസങ്ങിന്‌ 19 ശതമാനം മാത്രമേ നേടാനായുള്ളൂ. 27 ശതമാനം ഓഹരിയുമായി ഷവൊമിയാണ്‌ ഒന്നാമത്‌. ആദ്യ അഞ്ച്‌ സ്ഥാനക്കാരിൽ ഒപ്പോയും റിയൽമീയും പെടുന്നു. യഥാക്രമം 12, എട്ട്‌ എന്നിങ്ങനെയാണ്‌ ഇവയുടെ വിപണി ഓഹരി. 2019 അവസാനത്തോടെ 134 ശതമാനം വളർച്ചയാണ്‌ വിവൊ കാഴ്‌ചവച്ചത്‌.  സ്മാർട്ട്‌ഫോൺ വിപണിയിൽ പുതിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ശ്രമമെന്ന്‌ വിവൊ ഇന്ത്യാ അധികൃതർ പറഞ്ഞു. നിലവിൽ രാജ്യത്താകെ 70,000 ഔട്ട്‌ലെറ്റാണ്‌ വിവൊയ്ക്കുള്ളത്‌.  Read on deshabhimani.com

Related News