കെട്ടിടനിയമം അറിയേണ്ട കാര്യങ്ങള്‍



സംസ്ഥാന തദ്ദേശ സ്വയംഭരണവകുപ്പിന്റെ കേരള പഞ്ചായത്ത് കെട്ടിടനിയമം  പ്രവര്‍ത്തന ഏരിയയിലെ വിവിധ കെട്ടിടങ്ങളുടെ  വിശദാംശങ്ങള്‍ അറിയാന്‍ സഹായിക്കും. റസിഡന്‍ഷ്യല്‍ കെട്ടിടം ഗ്രൂപ്പ് എ1ഉം നോണ്‍ റസിഡന്‍ഷ്യല്‍ കെട്ടിടം ഗ്രൂപ്പ് എ2 മുതല്‍ ഐവരെയുമായി നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ ജി1 ചെറുകിട ഇടത്തരം അപകടസാധ്യതയുള്ള വ്യവസായാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളും, ജി2 ഉയര്‍ന്ന അപകടസാധ്യതയുള്ള വ്യവസായാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുമായി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. ഗ്രൂപ്പ് എച്ച് ഗോഡൌണുകള്‍ക്കും മറ്റുമുള്ള കെട്ടിടങ്ങളാണ്. ഗ്രൂപ്പ് 1–ല്‍ പറയുന്ന സ്ഥാപനങ്ങള്‍ ഇവയാണ്: എന്‍ജിനിയറിങ് വര്‍ക്ഷോപ്പ്, ഓട്ടോമൊബൈല്‍ സര്‍വീസ്സ്റ്റേഷന്‍, ഓട്ടോമൊബൈല്‍ വാഷ് സ്റ്റാള്‍, ഇലക്ട്രോപ്ളേറ്റിങ് വര്‍ക്സ്, സര്‍വീസ് ഗ്യാരേജ്, 20ലധികം പക്ഷികളുള്ള പൌള്‍ട്രി ഫാമുകള്‍, ആറു പശുക്കളിലേറെയുള്ള പശുവളര്‍ത്തല്‍ ഫാമുകള്‍, ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റുകള്‍, കശുവണ്ടി ഫാക്ടറി, മത്സ്യസംസ്കരണ യൂണിറ്റ്, ജലസംസ്കരണം, വിതരണ യൂണിറ്റുകള്‍, ക്ളോക്ക്–വാച്ച് നിര്‍മാണ യൂണിറ്റുകള്‍, ബേക്കറി–ബിസ്കറ്റ് നിര്‍മാണ യൂണിറ്റുകള്‍, ഭക്ഷ്യസംസ്കരണ നിര്‍മാണ യൂണിറ്റുകള്‍, ഡ്രൈക്ളീനിങ്, പൊടിക്കുന്ന മില്‍, വളനിര്‍മാണ യൂണിറ്റുകള്‍, ഓക്സിജന്‍ പ്ളാന്റ്, പ്ളാസ്റ്റിക് ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റുകള്‍, പ്രിന്റിങ് പ്രസ്, റബര്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റ്, സ്പ്രേ പെയിന്റിങ് യൂണിറ്റ്. ഗ്രൂപ്പ് 2: ഡിസ്റ്റിലിറി, ഓയില്‍മില്‍, ടയര്‍ റീട്രെഡിങ് ഫാക്ടറി, പെട്രോളിയം റിഫൈനറി, എല്‍പിജി ബോട്ടിലിങ് പ്ളാന്റ്, സിനിമാ ഫിലിം–ടിവി പ്രൊഡക്ഷന്‍ സ്റ്റുഡിയോ, തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ സാധ്യതയുള്ള യൂണിറ്റുകള്‍ എന്നിവയാണ്. ഈ കെട്ടിടങ്ങള്‍ പണിയുന്നതിന് അവയുടെ വലുപ്പം അനുസരിച്ച് ജില്ലാ ടൌണ്‍പ്ളാനര്‍, ചീഫ് ടൌണ്‍പ്ളാനര്‍ എന്നിവരുടെ പക്കല്‍നിന്ന് അനുമതി ആവശ്യമാണ്. അതേസമയം, 50 ചതുരശ്രമീറ്റര്‍ തറവിസ്തീര്‍ണമുള്ള ചെറുകിട യൂണിറ്റുകള്‍ക്ക് (കയര്‍നിര്‍മാണം, നെയ്ത്ത്, ആശാരിപ്പണിപോലുള്ളവയ്ക്ക്) ഈ നിബന്ധനയില്ല. ഗ്രൂപ്പ് ഒന്നില്‍പ്പെടുന്ന യൂണിറ്റുകള്‍ക്ക് സ്ഥലം എത്രയുണ്ടെങ്കിലും കന്നുകാലി വളര്‍ത്തല്‍, പൌള്‍ട്രിഫാം എന്നിവയ്ക്ക് 500 ചതുരശ്രമീറ്ററില്‍ താഴെയാണെങ്കില്‍ കെട്ടിടം പണിയുന്നതിന് അനുമതി ആവശ്യമില്ല. എന്നാല്‍, കെട്ടിടവലുപ്പം അതില്‍ കൂടുതലാണെങ്കില്‍ യഥാക്രമം ജില്ലാ ടൌണ്‍പ്ളാനര്‍, ചീഫ് ടൌണ്‍പ്ളാനര്‍ എന്നിവരുടെ അനുമതി വേണം. തറനിരപ്പില്‍നിന്ന് 10 മീറ്റര്‍ പൊക്കമുള്ള 500 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വലുപ്പം കെട്ടിടത്തിനുണ്ടെങ്കിലും 30 കുതിരശക്തിയില്‍ കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്ന, 20ല്‍ക്കൂടുതല്‍ ജോലിക്കാരുള്ള യൂണിറ്റാണെങ്കിലും നിര്‍ദിഷ്ട അളവില്‍ തുറന്ന സ്ഥലം വേണമെന്നുമുണ്ട്്. മൂന്നുമുതല്‍ 7.5 മീറ്റര്‍വരെയാണിത്. എന്നാല്‍, മറ്റ് ശല്യങ്ങളില്ലാത്ത ചെറിയ വ്യവസായ ബില്‍ഡിങ്ങാണെങ്കില്‍ മുന്‍വശം ഒഴിച്ച് എല്ലാ ഭാഗത്തും ഒന്നരമീറ്റര്‍ സ്ഥലം ഒഴിവാക്കിയിടണം. കെട്ടിടത്തിന്റെ പൊക്കം 10 മീറ്ററില്‍ അധികമാണെങ്കില്‍ ഓരോ മൂന്നുമീറ്റര്‍ പൊക്കത്തിനും അരമീറ്റര്‍വീതം തുറന്ന സ്ഥലം വിടണം. പരമാവധി 16 മീറ്ററാണ്. ഗ്രൂപ്പ് ഒന്നിലെ ഓട്ടോമൊബൈല്‍ സര്‍വീസ് സ്റ്റേഷന്‍, വാഷ്സ്റ്റാള്‍, സര്‍വീസ് ഗ്യാരേജ് എന്നിവയ്ക്ക് കെട്ടിടത്തിലേക്കു പ്രവേശിക്കുന്ന വഴിയും റോഡിന്റെ വീതിയും കുറഞ്ഞത് ഏഴു മീറ്റര്‍ വേണം. എന്നാല്‍, കന്നുകാലിവളര്‍ത്തല്‍, പൌള്‍ട്രിഫാം എന്നിവയ്ക്ക് 500 മീറ്ററില്‍ താഴെയാണ് തറവലുപ്പമെങ്കില്‍ വഴിയുടെ വീതി 1.5 മീറ്റര്‍ മതി. എന്നാല്‍, ഇത് 1000 ചതുരശ്രമീറ്റര്‍വരെയെങ്കില്‍ വീതി മൂന്നുമീറ്ററാകും. 1000ത്തിനു മുകളില്‍ തറവലുപ്പമുള്ള കെട്ടിടത്തിന്റെ വഴി ചുരുങ്ങിയത് അഞ്ചു മീറ്ററാകണം. Read on deshabhimani.com

Related News