സ്വര്‍ണവില കൂടി; പവന് 38,160 രൂപ



കൊച്ചി സംസ്ഥാനത്ത് സ്വർണവില കൂടി. തിങ്കളാഴ്ച ​ഗ്രാമിന് 10 രൂപ വർധിച്ച് 4770 രൂപയും പവന് 80 രൂപ വർധിച്ച് 38,160 രൂപയുമായി. തുടർച്ചയായി മൂന്നുദിവസം 38,080 രൂപയിൽ തുടർന്നതിനുശേഷമാണ് വില കൂടിയത്. ഈമാസം ഇതുവരെ പവന് 560 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്രവിപണിയിൽ സ്വർണവില വർധിച്ചതാണ് സംസ്ഥാനത്തും വില വർധിക്കാൻ കാരണമായത്.   Read on deshabhimani.com

Related News