കണ്‍സ്യൂമര്‍ഫെഡ് റമദാന്‍വിപണി 26 മുതല്‍



കൊച്ചി > സര്‍ക്കാര്‍ സബ്സിഡിയോടെ പത്തുദിവസത്തെ റമദാന്‍വിപണി 26 മുതല്‍ സംസ്ഥാനത്തൊട്ടാകെ ആരംഭിക്കുന്നതിന് നടപടി എടുത്തതായി കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. പതിമൂന്നിനം നിത്യോപയോഗസാധനങ്ങള്‍ നല്‍കാനാണ് പദ്ധതിയില്‍ വിഭാവനംചെയ്തിട്ടുള്ളത്. വില്‍പ്പനയ്ക്കായുള്ള സാധനങ്ങള്‍ സുതാര്യതയോടെയും അഴിമതിരഹിതവുമായി  ഇ–ടെന്‍ഡര്‍ സംവിധാനത്തിലൂടെ വാങ്ങാന്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചു. പര്‍ച്ചേസ് സുതാര്യമാക്കാന്‍ പര്‍ച്ചേസ് റൂള്‍സ് അംഗീകാരത്തിനായി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. കേരഫെഡിന്റെ വെളിച്ചെണ്ണ ഫെഡറേഷന്റെ യൂണിറ്റുകളില്‍കൂടി വില്‍ക്കുന്നതിനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഹോര്‍ട്ടി കോര്‍പറേഷന്റെ പച്ചക്കറി കണ്‍സ്യൂമര്‍ഫെഡിന്റെ 25 യൂണിറ്റുകളില്‍കൂടി വില്‍ക്കുന്നതിനും നടപടി എടുത്തിട്ടുണ്ടെന്നും എംഡി അറിയിച്ചു. Read on deshabhimani.com

Related News