മലബാറില്‍ ടൂറിസത്തിനു പ്രതീക്ഷയേകി ലേ മോഷെ ഇന്‍ ഹോട്ടല്‍ രാമനാട്ടുകരയില്‍



പ്രവര്‍ത്തനം ആരംഭിച്ച് രണ്ടുമാസത്തിനുള്ളില്‍ മലബാര്‍ ടൂറിസംമേഖലയുടെ പ്രതീക്ഷകള്‍ക്ക് കരുത്തുപകരുകയാണ് കോഴിക്കോടിനടുത്ത് രാമനാട്ടുകരയിലെ ലേ മോഷെ ഇന്‍ ഹോട്ടല്‍. കുറഞ്ഞ നിരക്കില്‍ ആഡംബരപൂര്‍ണമായ താമസത്തിനുള്ള സൌകര്യം നാമമാത്രമായ ഈ മേഖലയില്‍ ചതുര്‍നക്ഷത്ര സൌകര്യങ്ങളോടെയുള്ള ഹോട്ടല്‍ എന്നതാണ് ലേ മോഷെ ഇന്നിനെ ശ്രദ്ധേയമാക്കുന്നത്്. കേന്ദ്രീകൃതമായി ശീതീകരിച്ച മുറികള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ ലഭ്യമായ ബേക്കേഴ്സ് കിച്ചന്‍, 24 മണിക്കൂര്‍ കോഫി ഷോപ്പ്, കോണ്‍ഫറന്‍സ് ഹാളുകള്‍, ബോര്‍ഡ് റൂം, ട്രാവല്‍ ഡെസ്ക്, ഇന്റര്‍നെറ്റ്-വൈഫൈ, ഡോക്ടര്‍ ഓണ്‍ കോള്‍ തുടങ്ങിയ സൌകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണെന്ന് ലേ മോഷെയുടെ മാനേജിങ് ഡയറക്ടര്‍ എന്‍ കെ അബൂബക്കര്‍ പറഞ്ഞു. കോഴിക്കോട് സര്‍വകലാശാല, കിന്‍ഫ്ര, വിമാനത്താവളം, കോഴിക്കോട് ബീച്ച്, റെയില്‍വേസ്റ്റേഷന്‍ എന്നിവയുടെയെല്ലാം സാമീപ്യം ലേ മോഷെയെ കൂടുതല്‍ സ്വീകാര്യമാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസിയായ അബൂബക്കര്‍ ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളുടെ അനുഭവസമ്പത്തിന്റെ കരുത്തുമായാണ് നാട്ടില്‍ മടങ്ങിയെത്തി സ്വന്തം ഹോട്ടല്‍ എന്ന ലക്ഷ്യസാക്ഷാല്‍കാരത്തിനായി മുന്നോട്ടുവന്നത്. ഹോട്ടല്‍വ്യവസായത്തില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ജനറല്‍ മാനേജര്‍ എന്‍ സത്യന്‍ ആണ്  ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.    നിര്‍മാണവേളയില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ട്നിരോധം ഏര്‍പ്പെടുത്തിയത് പദ്ധതിയെ പ്രതികൂലമായി ബാധിച്ചെങ്കിലും അതിനെയൊക്കെ തരണംചെയ്താണ് ജൂലൈയില്‍ പദ്ധതി ആരംഭിച്ചതെന്ന് അബൂബക്കര്‍ വ്യക്തമാക്കി. വിപുലീകരണത്തിന്റെ ഭാഗമായി അടുത്തവര്‍ഷം വയനാട്ടില്‍ ആയുര്‍വേദ റിസോര്‍ട്ട്കൂടി ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. Read on deshabhimani.com

Related News