പേറ്റന്റിന് അപേക്ഷിക്കേണ്ടതെങ്ങനെ?



പേറ്റന്റിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: Right in Patent is right to prevent others for making use of invention. Hcp- Patented Process ഒരു ജമലിേലേറ ജൃീരല സര്‍ക്കാരിന് സ്വന്തം ഉപയോഗത്തിന് ഉപയോഗിക്കാം. ഒരു പേറ്റന്റ് രണ്ടോ അതിലധികമോ ആവശ്യക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ കൂട്ടുടമസ്ഥരാണ്. അവര്‍ക്ക് ഓരോരുത്തര്‍ക്കും പേറ്റന്റില്‍ തുല്യമായവിഹിതത്തിന് അര്‍ഹതയുണ്ട്.   കണ്ടുപിടിച്ച ആള്‍ക്കോ, ആളുകള്‍ക്കോ ചുമതലപ്പെടുത്തിയ ആള്‍ക്കോ, മരിച്ചുപോയ ആളിന്റെ നിയമപരമായ പിന്തുടര്‍ച്ചക്കാര്‍ക്കോ പേറ്റന്റിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട വിവരങ്ങളുടെ മൂന്നു കോപ്പി, അതോടൊപ്പം ഡ്രോയിങ് ഉണ്ടെങ്കില്‍ അത്, മുന്‍ഗണനാ പ്രമാണം, പവര്‍ ഓഫ് അറ്റോര്‍ണി, കണ്ടുപിടിത്തത്തിന്റെ സംഗ്രഹം, കണ്ടുപിടിത്തത്തിന്റെ ടൈറ്റില്‍, കണ്ടുപിടിത്ത വേദി, അതിന്റെ പശ്ചാത്തലം, കാരണമായ ഘടകം, അതിന്റെ രത്നച്ചുരുക്കം ഇവയെല്ലാം വയ്ക്കണം. അതോടൊപ്പം നിശ്ചിത ഫയലിങ് ഫീസ് അടയ്ക്കണം. അപേക്ഷ സമര്‍പ്പിച്ച് 18 മാസം കഴിഞ്ഞു മാത്രമേ പൊതുജനത്തിന് ആ അപേക്ഷ കാണാന്‍കഴിയുകയുള്ളൂ. എന്നാല്‍, അപേക്ഷകന്‍ ഫോറം നമ്പര്‍ 9ല്‍ അപേക്ഷ നല്‍കിയാല്‍ 18 മാസം തികയുന്നതിനു മുമ്പുതന്നെ കണ്‍ട്രോളര്‍ക്ക് പ്രസിദ്ധീകരിക്കാം. അങ്ങനെ അപേക്ഷ നല്‍കിയില്ലെങ്കില്‍ 18 മാസം തികയുന്ന സമയത്ത് സ്വാഭാവികമായും ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുന്നതാണ് (ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ). മൂന്നുതരത്തിലുള്ള പേറ്റന്റ് അപേക്ഷയുണ്ട് 1. Ordinary Patents 2. Patent of addittion 3. Convention application പേറ്റന്റ് അപേക്ഷ സമര്‍പ്പിക്കേണ്ടതിന്റെ അടിസ്ഥാന മാനദണ്ഡങ്ങള്‍: പേറ്റന്റ് അര്‍ഹതയുള്ളതും കണ്ടുപിടിത്തം പുതിയതും പ്രയോജനപ്രദവുമാകണം എന്നാണ്. പേറ്റന്റ് ഓഫീസ് കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്റെ കീഴിലാണ്. പേറ്റന്റ് കൂടാതെ ഡിസൈന്‍ ലോയും അതിന്റെ അധികാരപരിധിയില്‍വരും.  പേറ്റന്റ് ഓഫീസ് മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ്. കേരളം ഉള്‍പ്പെടെയുള്ള സൌത്ത് ഇന്ത്യന്‍ സംസ്ഥാനത്തുള്ളവര്‍ പേറ്റന്റ് അപേക്ഷ നല്‍കേണ്ടത് പേറ്റന്റ് ബ്രാഞ്ച് ഓഫീസ് ചെന്നൈയിലാണ്. വിവരങ്ങള്‍ക്ക്: Controller General of Patents Designs & Trade Marks (CGPDTM) Bhondhil Sampata Bhavan, Near Antop Hill Head Post Office, S.M.Road, Antop Hill, Mumbai 400037. Tel. No. 022- 24148165, Fax No. 022- 24123322. www.ipindia.nic.in Chennai Office Address 2. Intellectual Property Office, Intellectual Property Buildings, G S T Road, Guindly Chennai 600032. Tel No. 044-22502081 - 84, Fax - 044 - 22502066. Email: Chennai - Patent @nic.in പേറ്റന്റുമായി ബന്ധപ്പെട്ട പബ്ളിക്കേഷന്‍സ്: 1. Manual of Patent office Practice and Procedure 2. Patent Office Journal 3. Annual Reports 4. Report of Technical  Expert ജില്ലാ വ്യവസായകേന്ദ്രം മുന്‍ ജനറല്‍ മാനേജറാണ് ലേഖകന്‍ Read on deshabhimani.com

Related News