ഡിജിറ്റല്‍ യുഗത്തിലെ മാറ്റങ്ങള്‍ക്കായി വനിത സംരംഭക സമ്മേളനം



കൊച്ചി> ടൈ കേരള സംഘടിപ്പിക്കുന്ന വനിതാ സംരംഭക സമ്മേളനം 21ന് കൊച്ചി പാലാരിവട്ടം ഹോട്ടൽ മൺസൂൺ എംപ്രസ്സിൽ നടക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇൻഡസ് എന്റർപ്രണേഴ്‌സിന്റെ കേരള ഘടകമാണ് ടൈ കേരള.   ഡിജിറ്റൽ യുഗത്തിൽ വനിതാ സംരംഭകർ പ്രവർത്തനത്തിൽ വരുത്തേണ്ട ഡിജിറ്റൽ  മാറ്റങ്ങൾ സമ്മേളനത്തിൽ പ്രത്യേക ചർച്ചാവിഷയമാകും. സ്ത്രീ സംരംഭകത്വത്തിന്റെ വിജയകഥകൾ അവതരിപ്പിക്കപ്പെടും.   കൂടുതൽപേരെ സംരംഭകരാക്കാൻ പ്രത്യേക സെഷനുകൾ നടക്കും. വനിതാ സംരംഭകർക്കു പുറമേ സ്റ്റാർട്ടപ്പുകൾ, മാനേജ്‌മെന്റ്, ടെക്‌നിക്കൽ വിദ്യാർഥിനികൾ, കുടുംബശ്രീ അം​ഗങ്ങൾ തുടങ്ങിയവർക്കും സമ്മേളനത്തിൽ പങ്കെടുക്കാം. സ്ത്രീകൾക്കു പിന്നിലെ ശക്തിയാകുന്ന ജീവിത പങ്കാളികൾക്കും ബിസിനസ്‌ പങ്കാളികൾക്കും ഈ വനിതാ സംരംഭക സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്.   കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ, കെപിഎം ജി പീപ്പിൾ പെർഫോമൻസ് ആൻഡ്‌ കൾച്ചർ മേധാവി ശാലിനി പിള്ള, ചെന്നൈ ഏൻജൽ സാരഥി പത്മ ചന്ദ്രശേഖരൻ, സിനിമാ സംവിധായകയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോൻ, ടൈ കോയമ്പത്തൂർ പ്രസിഡന്റ് ഹേമലത അണ്ണാമലൈ, ഗായിക ഉഷാ ഉതുപ്പ് തുടങ്ങിയവർ  സമ്മേളനത്തിൽ സംസാരിക്കും.  കൂടുതൽ വിവരങ്ങൾക്ക് https://tieconkerala.org/women-in-business/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Read on deshabhimani.com

Related News