ഐസിസി നിയമ പരിഷ്‌കാരങ്ങൾ ഇടപാടുകൾ സുതാര്യമാക്കും



കൊച്ചി > ഇന്റർനാഷണൽ ചേംബർ ഓഫ് കോമേഴ്സ്(ഐസിസി) ചട്ടങ്ങളിലുണ്ടായ ഭേദഗതികൾ രാജ്യാന്തര വാണിജ്യ ഇടപാടുകൾക്ക് കൂടുതൽ സുതാര്യതയും കാര്യക്ഷമതയും നൽകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർ ഇൻ ചാർജ് ജനറൽ മാനേജർ കമൽ പി പട്നായിക് പറഞ്ഞു. ഐസിസി നിയമപരിഷ്‌കാരങ്ങളെക്കുറിച്ച് ഐസിസിയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സും (ഫിക്കി) എസ‌്ബിഐയുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യാന്തര ബിസിനസിലെ ദുഷ‌്പ്രവണതകൾ നിയന്ത്രിക്കുന്നതിൽ ഐസിസി നൽകുന്ന സേവനം വളരെ വലുതാണെന്ന് പട്‌നായിക് പറഞ്ഞു. ഇന്റർനാഷണൽ ട്രേഡ് ആൻഡ‌് ഫിനാൻസ് കോർപറേറ്റ് ട്രെയ‌്നറും ഉപദേശകനുമായ കെ പരമേശ്വരൻ  സെമിനാർ നിയന്ത്രിച്ചു. ഐസിസി ഇന്ത്യ അസിസ്റ്റന്റ് ഡയറക്ടർ ഉൽപൽ കാന്ത്, എസ‌്ബിഐ ഡിജിഎം (ഐബിജി), എച്ച് ഡി രതി തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News