ഒക്ടോബറിലെ പണപ്പെരുപ്പം 6 മാസത്തെ ഉയര്‍ന്ന നിലയില്‍



ന്യൂഡല്‍ഹി > ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഒക്ടോബറിലെ പണപ്പെരുപ്പം ആറുമാസത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തി.  മൊത്തവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറില്‍ 3.59 ശതമാനമാണ്. കഴിഞ്ഞ സെപ്തംബറില്‍ പണപ്പെരുപ്പം 2.60 ശതമാനമായിരുന്ന സ്ഥാനത്താണിത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പണപ്പെരുപ്പം 1.27 ശതമാനമായിരുന്നു. ഉള്ളിക്കും പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നതോടെയാണ് പണപ്പെരുപ്പവും വര്‍ധിച്ചത്. ആറുമാസംമുമ്പ് ഭക്ഷ്യോല്‍പ്പന്ന വിലക്കയറ്റം 3.85 ശതമാനമായിരുന്നത് അവലോകന കാലയളവില്‍ ഇരട്ടിയിലേറെയായി. പച്ചക്കറിയുല്‍പ്പന്നങ്ങള്‍ക്ക് 36 ശതമാനവും ഉള്ളിക്ക് 127 ശതമാനവുമാണ് വില കയറിയത്്. അതേസമയം മുട്ട, മാംസം, മത്സ്യം എന്നിവയ്ക്ക് 5.76 ശതമാനമാണ് വില കയറിയത്്. ഇന്ധനം, ഊര്‍ജം എന്നിവയ്ക്ക് ഒക്ടോബറില്‍ 10.52 ശതമാനമാണ് വില കയറിയത്. സെപ്തംബറില്‍ ഇത് ഒമ്പതുശതമാനമായിരുന്നു. തിങ്കളാഴ്ച പുറത്തുവന്ന ഉപഭോക്തൃവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏഴുമാസത്തെ ഉയര്‍ന്ന നിലയായ 3.58 ശതമാനമായിരുന്നു. Read on deshabhimani.com

Related News