റിയല്‍മി സി 12 വിപണിയില്‍



കൊച്ചി ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയുടെ പുതിയ മോഡൽ സി 12 വിപണിയിൽ എത്തി. മീഡിയടെക് ഹെലിയൊ ജി 35 പ്രോസസർ ഉപയോഗിച്ചിരിക്കുന്ന ഈ ഫോൺ സാധാരണ ഉപയോക്താക്കൾക്കും ഗെയിമർമാർക്കും ഒരുപോലെ സുഖകരമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പവർ സേവിങ് മോഡും ഒടിജി റിവേഴ്സ് ചാർജ് സംവിധാനവുമുള്ള ഇതിൽ സ്ലോ മോഷൻ വീഡിയോ റെക്കോഡിങ്‌ സൗകര്യമുള്ള 13 എംപിഎഐ ട്രിപ്പിൾ ക്യാമറയാണുള്ളത്. മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള സി 12ന് 8999 രൂപയാണ് വില. റിയൽമി ഡ‍ോട്ട് കോം, ഫ്ലിപ്കാർട്ട് എന്നീ ഇ കൊമേഴ്സ് സൈറ്റുകളിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും ലഭിക്കും.   Read on deshabhimani.com

Related News