എസ്ബിഐ ലൈഫിന്റെ സമ്പൂര്‍ണ ക്യാന്‍സര്‍ സുരക്ഷാപോളിസി



കൊച്ചി > സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് സമ്പൂര്‍ണ ക്യാന്‍സര്‍ സുരക്ഷ’ എന്ന പോളിസി പ്രഖ്യാപിച്ചു. ക്യാന്‍സര്‍രോഗം കണ്ടെത്തുന്നവര്‍ക്ക് ചികിത്സാ സാമ്പത്തികസഹായം ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. പ്രാഥമിക ചികിത്സാസഹായം കൂടാതെ പിന്നീട് ഉണ്ടാകാവുന്ന അധിക ചികിത്സാ ചെലവുകൂടി വഹിക്കുമെന്ന് കമ്പനി അറിയിച്ചു. സ്റ്റാന്‍ഡേര്‍ഡ്, ക്ളാസിക്,എന്‍ഹാന്‍സ്ഡ് എന്നിങ്ങനെ മൂന്നുഘട്ടങ്ങളായി തിരിച്ചാണ് പോളിസി തയ്യാറാക്കിയിരിക്കുന്നത്. ആറുമുതല്‍ 65 വയസ്സുവരെയുള്ളവര്‍ക്ക് പോളിസി ലഭ്യമാണ്. അഞ്ചുമുതല്‍ 30 വര്‍ഷംവരെ നീളുന്ന റഗുലര്‍ പോളിസിയാണിത്. Read on deshabhimani.com

Related News