ബാങ്ക് വായ്പ: ചില നടപടികള്‍



സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍അല്ലെങ്കില്‍ വിപുലീകരിക്കുമ്പോള്‍ ബാങ്കുകളാണ് പണ്ടേയുള്ള മുഖ്യ സാമ്പത്തിക സ്രോതസ്സ് എന്നു പറയാം.  ബാങ്കുകള്‍ ഇവര്‍ ക്കായി പ്രത്യേക വായ്പാ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നുമുണ്ട്. കുറഞ്ഞ പലിശയ്ക്ക്, നടപടിക്രമങ്ങള്‍ കഴിയുന്നത്ര ലഘൂകരിച്ച് വായ്പ നല്‍കുന്ന സ്ഥാപനങ്ങളോടാണ് സംരംഭകര്‍ താല്‍പ്പര്യം കാണിക്കുന്നത് ബാങ്കുകള്‍ പൊതുവെ 25 ശതമാനം തുക മാര്‍ജിന്‍മണിയായി വേണമെന്ന് നിബന്ധന വയ്ക്കാറുണ്ട്. ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് സ്കീമില്‍ (സിജിടിഎംഎസ്ഇ) പരിരക്ഷയുള്ള വായ്പയ്ക്ക് മറ്റ് ഈടോ തേര്‍ഡ് പാര്‍ടി ഗ്യാരന്റിയോ ആവശ്യപ്പെടാറില്ല. പ്രാഥമിക സെക്യൂരിറ്റി നിര്‍ബന്ധമായും വേണം. വായ്പയുടെ പലിശ ബാങ്കിന്റെ അടിസ്ഥാനനിരക്കുമായി ബന്ധപ്പെടുത്തിയാകും. ബാങ്കുകള്‍ ടേം വായ്പ, പ്രവര്‍ത്തന മൂലധനം എന്നിവ കൂടാതെ താഴെപറയുന്ന സൌകര്യങ്ങളും ഇക്കൂട്ടര്‍ക്ക് നല്‍കാറുണ്ട്.   * ഡിസ്കൌണ്ടിങ് ഓഫ് ബില്‍സ് * ക്യാഷ് ക്രെഡിറ്റ് * എസ്എംഇകളുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്നതിനായി ഡെബിറ്റ്–ക്രെഡിറ്റ് കാര്‍ഡുകള്‍ * കയറ്റുമതിക്കുള്ള ധനസഹായം * ലെറ്റര്‍ ഓഫ് ക്രെഡിറ്റ് ഗ്യാരന്റിയായുള്ള വായ്പകള്‍ * ഇറക്കുമതി എല്‍ സി * സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ് * ബാങ്ക് ഗ്യാരന്റി * ലെറ്റര്‍ ഓഫ് ക്രെഡിറ്റ് * ലീസ് റെന്റ് ഡിസ്കൌണ്ടിങ് വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട പ്രധാന പ്രമാണങ്ങള്‍ ഇനി പറയുന്നു: * വായ്പാ അപേക്ഷയും കത്തും * ബിസിനസിന്റെ സ്വഭാവം എങ്ങിനെയാണെന്നതിനെക്കുറിച്ചുള്ള പ്രൊഫൈലും ഗ്രൂപ്പ് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങളും * പ്രോജക്ടിന്റെ വിശദാംശങ്ങള്‍ * കഴിഞ്ഞ രണ്ടുവര്‍ഷമായുള്ള ബിസിനസിന്റെ ഇടപാടു വിവരങ്ങള്‍ * കഴിഞ്ഞ ഒരുവര്‍ഷത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് * ഉടമ/ഡയറക്ടര്‍/പങ്കാളികള്‍ എന്നിവരുടെ തിരിച്ചറിയല്‍ രേഖകള്‍ * ഓഫീസ് അഡ്രസ് രേഖകള്‍ * മെമ്മോറാണ്ടം ആന്‍ഡ് ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍/പങ്കാളിത്ത ഡീഡ് * ഐടിആര്‍ * എംഎസ്എംഇ പാര്‍ട്ട് 1/പാര്‍ട്ട് 2 അക്നോളജ്മെന്റ് അല്ലെങ്കില്‍ ഉദ്യോഗ് ആധാര്‍ വിവരങ്ങള്‍ * വൈദ്യുതിവിതരണത്തിന്റെ വിവരങ്ങള്‍ * വാടകയ്ക്ക് എന്തെങ്കിലുമുണ്ടെങ്കില്‍ അതുസംബന്ധിച്ച വിവരങ്ങള്‍ * തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള അനുമതി സംബന്ധിച്ച വിവരങ്ങള്‍ * മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്നുള്ള സമ്മതം * ഭൂമിയുടെ അല്ലെങ്കില്‍ മറ്റ് ആസ്തിയുടെ നികുതി രസീതുകള്‍ * ബാധ്യതാ സര്‍ട്ടിഫിക്കറ്റോടുകൂടിയുള്ള ഒറിജിനല്‍ ടൈറ്റില്‍ ഡീഡ് * ബാങ്കറില്‍നിന്നുള്ള അഭിപ്രായ റിപ്പോര്‍ട്ട് വായ്പ ലഭിക്കുന്നതിനു ക്രെഡിറ്റ് റേറ്റിങ് നിര്‍ബന്ധമല്ല. ക്രെഡിറ്റ് റേറ്റിങ് ലഭിച്ചാല്‍ ബാങ്കിന് വായ്പക്കാരനെപ്പറ്റിയുള്ള വ്യക്തമായ ചിത്രം ലഭിക്കും. അതുവഴി പലിശയില്‍ കുറവും പ്രതീക്ഷിക്കാം. Read on deshabhimani.com

Related News