കേരജം വെളിച്ചെണ്ണ വിപണിയിലെത്തിച്ചു



തിരുവനന്തപുരം സംസ്ഥാന നാളികേര വികസന കോർപറേഷന്റെ കേരജം വെളിച്ചെണ്ണ വിപണിയിലെത്തിച്ചു. വെളിച്ചെണ്ണയുടെ വിപണനോദ്‌ഘാടനവും ഓൺലൈൻ വിതരണോദ്‌ഘാടനവും മന്ത്രി വി എസ്‌ സുനിൽ കുമാർ നിർവഹിച്ചു. നാളികേര വ്യവസായ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി വിപണിയിലെ വ്യാജൻമാരാണെന്ന്‌ മന്ത്രി പറഞ്ഞു. വ്യാജ വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കഴിഞ്ഞ സർക്കാരിന്റെകാലത്ത്‌ നഷ്‌ടത്തിലായിരുന്ന സ്ഥാപനങ്ങളാണ്‌ കേര ഫെഡും നാളികേര വികസന കോർപറേഷനും. എന്നാൽ, ഇന്ന്‌ രണ്ടു സ്ഥാപനവും ലാഭത്തിലാണ്‌. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച്‌ മേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നാളികേര വികസന കോർപറേഷന്റെ പുതിയ വെബ്സൈറ്റ് (www.keracorp.org) മേയർ കെ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. എഎം നീഡ്‌സ്‌ എന്ന സ്ഥാപനവുമായി ചേർന്നാണ്‌ ഓൺലൈൻ വ്യാപാരം. എഎം നീഡ്‌സിന്റെ ആപ്പ്‌ ഡൗൺലോഡ്‌ ചെയ്ത്‌ കേരജം ഉൽപ്പന്നങ്ങൾ വാങ്ങാം. നാളികേര വികസന കോർപറേഷൻ ചെയർമാൻ എം നാരായണൻ അധ്യക്ഷനായി. കോർപറേഷൻ കൗൺസിലർ എം വി ജയലക്ഷ്മി, സിപിഐ ജില്ലാ സെക്രട്ടറി ജി ആർ അനിൽ, ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കൽ ജമാൽ, നാളികേര വികസന കോർപറേഷൻ ഡയറക്ടർമാരായ വി വിശ്വൻ, എ എൻ രാജൻ എന്നിവർ സംസാരിച്ചു. കോർപറേഷൻ മാനേജിങ് ഡയറക്ടർ എം സുനിൽ കുമാർ സ്വാഗതവും ബോർഡ് ഡയറക്ടർ പി ടി ആനന്ദ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News