ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്



‌മുംബൈ> തിങ്കളാഴ്ച കൂപ്പുകുത്തിയ ഓഹരി വിപണിയില്‍ ചൊവ്വാഴ്ചയും നഷ്ടം ബോംബെ സ്റ്റോക് എക്സ്ചേഞ്ച്  സൂചികയായ സെന്‍സെക്‌സ് രാവിലെ 46 പോയിന്റ് ഉയര്‍ന്നെങ്കിലും പിന്നീട് 110 പോയിന്റ് താഴ്ന്ന് 24,714ലാണ് വ്യാപാരം തുടരുന്നത്.  ദേശീയ സൂചികയായ നിഫ്റ്റി 128 പോയിന്റ് ഇടിഞ്ഞ് 7532ലാണ് മുന്നോട് പോകുന്നത്. എല്‍ ആന്റ് ടി, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടേഴ്സ് മാരുതി എന്നിവ നേട്ടത്തിലും ഒഎന്‍ജിസി, ഡോ. റെഡ്ഡീസ് ലാബ്, ഐടിസി, ആക്സിസ് ബാങ്ക് എന്നിവ നഷ്ടത്തിലുമാണ്. Read on deshabhimani.com

Related News