ടോസ്റ്റ് മാസ്റ്റേഴ്സ് ക്ളബ് ഭാരവാഹികള്‍ സ്ഥാനമേറ്റു



കൊച്ചി > ചാര്‍ട്ടേഡ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ളബ്ബിന്റെ 2017-18 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി സി സിറിയക് ഉദ്ഘാടനംചെയ്തു. ജോര്‍ജ് എബ്രഹാം അധ്യക്ഷനായി. സോമസുന്ദരം സ്വാഗതവും ചെസ്റ്റര്‍ ചിറയത്ത് നന്ദിയും പറഞ്ഞു. ഷോണ്‍ ജെഫ് ക്രിസ്റ്റഫര്‍, ബിജു മാത്യു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ജോബി ജോര്‍ജ് (പ്രസിഡന്റ്), എ ആര്‍ സലിം (വൈസ് പ്രസിഡന്റ്-എഡ്യുക്കേഷന്‍), ചെസ്റ്റര്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്- മെമ്പര്‍ഷിപ്), വിജയ് കൃഷ്ണന്‍ (വൈസ് പ്രസിഡന്റ്- പബ്ളിക് റിലേഷന്‍സ്), ആര്‍ ദിലീപ് (സെക്രട്ടറി), സി എം ചെറിയാന്‍ (ട്രഷറര്‍), ജോര്‍ജ്കുട്ടി ജോണ്‍ (സെര്‍ജന്റ് അറ്റ് ആംസ്) എന്നിവരെ തെരഞ്ഞെടുത്തു. Read on deshabhimani.com

Related News