സാമ്പത്തികാഭിവൃദ്ധിക്കായി തുടക്കമിടാം



പുത്തന്‍ പ്രതീക്ഷകള്‍  മലയാളിക്ക്നല്‍കിയാണ് ഇത്തവണ ഓണം കടന്നു പോയത്. സമാധാനപൂര്‍ണമായ തൊഴിലന്തരീക്ഷം. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളിലൂടെ നിയന്ത്രണത്തിലായ പൊതുവിപണി. മൂന്‍കൂര്‍ ശമ്പളവും പെന്‍ഷനും. ഐശര്യവുംസമൃദ്ധിയും സന്തോഷവും നിറയുന്ന ഈ ഓണനാളില്‍ സാമ്പത്തികസമൃദ്ധി എന്നും നിലനിര്‍ത്താന്‍ ചിലതിനെല്ലാം തുടക്കമിടാം. 1. ഓണ്‍ലൈനാകണം സ്മാര്‍ട്ട്ഫോണ്‍ ഉണ്ടായിട്ടും ഇപ്പോഴും നിങ്ങള്‍ ഓണ്‍ലൈന്‍ ഇടപാടു നടത്താറില്ലേ. പേമെന്റുകളെല്ലാം ഇപ്പോഴും കൌണ്ടറില്‍ നേരിട്ടുപോയി ക്യൂനിന്ന്് അടയ്ക്കുകയാണോ. എങ്കില്‍ അതെല്ലാം കുറച്ചുകൊണ്ടുവരാന്‍ സമയമായി. ബാങ്ക് അക്കൌണ്ട് ഇന്റര്‍നെറ്റ് അക്കൌണ്ടാക്കി മാറ്റൂ. സ്മാര്‍ട്ട്ഫോണില്‍ അപ്ളിക്കേഷനുകള്‍ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ അനായാസമാക്കൂ 2. ആദായനികുതി പരമാവധി ലാഭിക്കണം ആദായനികുതി ലാഭിക്കാനുതകുന്ന നിക്ഷേപങ്ങളൊന്നും ഇതേവരെ ആരംഭിച്ചിട്ടില്ലേ. എങ്കില്‍ ഇനിയെങ്കിലും അതിനു തുടക്കമിടൂ. സാമ്പത്തികവര്‍ഷത്തിന്റെ അവാസാനകാലത്തേക്കായി എല്ലാം മാറ്റിവയ്ക്കുന്ന പതിവ് ഇനി അവസാനിപ്പിക്കാം. നികുതി ആനുകൂല്യമുള്ള മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപം തുടങ്ങാം. അല്ലെങ്കില്‍ ഇത്തരത്തിലുള്ള ബാങ്ക് സ്ഥിരനിക്ഷേപം ആരംഭിക്കാം. ദീര്‍ഘകാലയളവില്‍ മികച്ച ലാഭംതരുന്ന യുലിപ് ഇന്‍ഷുറന്‍സ് പോളിസികളില്‍ ഉചിതമായത് തുടക്കമിടാം. 3. കൂട്ടുപലിശയെ കൂട്ടിപ്പിടിക്കാം ഏറ്റവും സുരക്ഷിതവും ലോകത്തെ ഏറ്റവും ശക്തവുമായ നിക്ഷേപമാര്‍ഗമാണിത്. ഒരു ചെറിയ തുക എല്ലാ മാസവും സ്ഥിരമായി തുടര്‍ച്ചയായി വര്‍ഷങ്ങളോളം നിക്ഷേപിച്ച് പലിശയും കൂട്ടുപലിശയും മുതലും ചേര്‍ത്ത് പെരുക്കിപ്പെരുക്കി വലിയൊരു തുകയാക്കി മാറുന്ന മാജിക് നിക്ഷേപം. സാലറി അക്കൌണ്ട് ഉള്ളബാങ്കില്‍ത്തന്നെ റെക്കറിങ് ഡെപ്പോസിറ്റും തുടങ്ങു. ഒരു ചെറു തുക ഈ നിക്ഷേപത്തിലേക്ക് മാറ്റൂ. ഏതാവശ്യത്തിനും നിങ്ങള്‍ക്ക് അത് പണം നല്‍കും. ഇത്തരത്തിലൊരു അക്കൌണ്ട് നിങ്ങള്‍ക്കില്ലെങ്കില്‍ ഇപ്പോള്‍ അതൊന്നു തുടങ്ങാം. നിക്ഷേപം തുടങ്ങാന്‍ നിങ്ങളുടെ ബാങ്കിനെയോ പോസ്റ്റ് ഓഫീസിനെയോ സമീപിക്കാം. 4. ഓഹരിയിലും നിക്ഷേപം വേണം റെക്കറിങ് ഡെപ്പോസിറ്റ്പോലെത്തന്നെ സുപ്രധാനമായ മറ്റൊരു നിക്ഷേപപദ്ധതിയാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും. ദീര്‍ഘകാലയളവില്‍ ഏറ്റവും കൂടുതല്‍ ലാഭംതരുന്നതെന്ന് ലോകമൊട്ടാകെ തെളിയിച്ചിട്ടുള്ള ഓഹരികളില്‍ നിക്ഷേപിക്കാന്‍ ഏറ്റവും ലളിതവും സുരക്ഷിതവുമായ മാര്‍ഗം. ഒരു ചെറുതുക എല്ലാ മാസവും ചിട്ടയോടെ ക്രമമായി വര്‍ഷങ്ങളോളം ഒരു നിശ്ചിത മ്യൂച്വല്‍ഫണ്ടില്‍തന്നെ നിക്ഷേപിക്കുന്ന പദ്ധതിയാണിത്. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകളില്‍നിന്ന് പരമാവധി നേട്ടമുണ്ടാക്കി ഇത് നിക്ഷേപതുകയെ പലമടങ്ങായി വര്‍ധിപ്പിക്കും. 5. വേണം ടേം ഇന്‍ഷുറന്‍സ് നിങ്ങളില്ലാതായാലും നിങ്ങള്‍ ആഗ്രഹിച്ചപോലെ നിങ്ങളുടെ കുടംബം കഴിയണമെന്ന് ആഗ്രഹമില്ലേ. അതിനുള്ള സ്വത്ത് ഇതിനോടകം സമ്പാദിച്ചുകഴിഞ്ഞോ. ഇല്ലെങ്കില്‍ പെട്ടെന്നൊരുദിവസം നിങ്ങളില്ലാതായാല്‍ അവര്‍ എന്തുചെയ്യും. ഒരു ടേം ഇന്‍ഷുറന്‍സ് പോളിസി എടുത്താല്‍ കുടുംബം സാമ്പത്തികമായി എന്നും സുരക്ഷിതരാകും. നിങ്ങളുടെ കാലശേഷം നിശ്ചിത തുക മൊത്തമായി കുടംബത്തിനു ലഭ്യമാക്കുന്ന പോളിസിയാണിത്. ഒരിക്കല്‍  ചേര്‍ന്നുകഴിഞ്ഞാല്‍ എല്ലാവര്‍ഷവും ഒരു ചെറുതുക പ്രീമിയം അടച്ച് പോളിസി മുന്നോട്ടുകൊണ്ടുപോയാല്‍ മാത്രം മതി. പോളിസിയില്‍ ചേരാന്‍ ബാങ്കുകളെയോ ഇന്‍ഷുറന്‍സ് ഏജന്റ്മാരെയോ സമീപിക്കാം. 6. കുടുംബത്തിനായി മെഡിക്ളെയിം ഇന്‍ഷുറന്‍സ് കുടുംബത്തില്‍ ആര്‍ക്കെങ്കിലും അസുഖംവന്നാല്‍ മതി വീടിന്റെ സാമ്പത്തികസ്ഥിതി താറുമാറാകാന്‍. അത് മാരകരോഗമാണെങ്കില്‍ സ്ഥിതി പറയുകയും വേണ്ട. ഇതിനു പരിഹാരമാണ് മെഡിക്ളെയിം ഇന്‍ഷുറന്‍സ് പോളിസികള്‍. ഒരു നിശ്ചിത തുക വര്‍ഷാവര്‍ഷം പ്രീമിയം നല്‍കി പോളിസി മുന്നോട്ടുകൊണ്ടുപോയാല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ചികിത്സക്കുള്ള പണം ഇന്‍ഷുറന്‍സ് കമ്പനി തരും 5. ഡീമാറ്റാക്കാം ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് തുടങ്ങിയവയില്‍ നിക്ഷേപങ്ങളുടെ രേഖകളെല്ലാം ഇപ്പോഴുംകടലാസ്രൂപത്തിലാണോ സൂക്ഷിക്കുന്നത്. എങ്കില്‍ അവ ഇലക്ട്രോണിക് രൂപത്തിലേക്ക് എത്രയുംവേഗം മാറ്റാം. അതിന് ഡീമാറ്റ് അക്കൌണ്ട് തുടങ്ങണം. ബാങ്ക് അക്കൌണ്ട് തുടങ്ങുന്ന നടപടിക്രമങ്ങളേ ഉള്ളൂ. ഓഹരി ബ്രോക്കിങ് സ്ഥാപനങ്ങളെ ഇതിനായി സമീപിക്കാം.   Read on deshabhimani.com

Related News