ക്ളെയിം നിഷേധിച്ചാല്‍



ക്ളെയിം നിഷേധിക്കുന്ന പ്രവണത ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത് വര്‍ധിച്ചുവരികയാണ്. യഥാര്‍ഥ ക്ളെയിമുകളും നിഷേധിക്കുന്ന സാഹചര്യം പോളിസി ഉടമകളെ വലയ്ക്കുന്നു. ഈ സാഹചര്യത്തില്‍ ക്ളെയിം നേടിയെടുക്കുന്നതിന് എന്തൊക്കെ ചെയ്യാമെന്ന കാര്യത്തില്‍ പോളിസി ഉടമകള്‍ ബോധവാന്മാരാകണം. ഒരു ക്ളെയിം ഇന്‍ഷുറന്‍സ് കമ്പനി നിഷേധിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഗ്രീവന്‍സ് റിഡ്രസല്‍ സെല്ലില്‍ പരാതിപ്പെടാവുന്നതാണ്. ക്ളെയിം നിഷേധിച്ചതിന് കമ്പനി ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ ശരിയല്ലെങ്കില്‍ അത് ബോധ്യപ്പെടുത്തുന്നവിധം ഒരു കത്തു തയ്യാറാക്കി ഗ്രീവന്‍സ് റിഡ്രസല്‍ സെല്ലിന് അയക്കുകയാണു ചെയ്യേണ്ടത്. ഈ കത്തിന്റെ പകര്‍പ്പ് പോളിസി ഉടമ സൂക്ഷിക്കണം. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ അറിയിപ്പോ നടപടിയോ ഉണ്ടാകുന്നില്ലെങ്കില്‍ പോളിസി ഉടമയ്ക്ക് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഗ്രീവന്‍സ് റിഡ്രസല്‍ സെല്ലിന് അയച്ച കത്തിന്റെ പകര്‍പ്പുസഹിതമാണ് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന് പരാതി നല്‍കേണ്ടത്. ഓംബുഡ്സ്മാന്റെ തീരുമാനത്തില്‍ തൃപ്തനല്ലെങ്കില്‍ ജില്ലാ കമീഷനെയും സംസ്ഥാന കമീഷനെയും ദേശീയ കമീഷനെയും സമീപിക്കാവുന്നതാണ്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎ)ക്കും പരാതി നല്‍കാവുന്നതാണ്. ഐആര്‍ഡിഎയുടെ വെബ്സൈറ്റ്വഴി പരാതി സമര്‍പ്പിക്കാനുള്ള സംവിധാനവുമുണ്ട്. Read on deshabhimani.com

Related News