മ്യൂച്വൽ ഫണ്ട് നിക്ഷേപം അനായാസമാക്കാൻ ജിയോജിത് ഫണ്ട്‌‌‌സ് ജീനി



കൊച്ചി > ധനകാര്യസേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് മ്യൂച്വൽ ഫണ്ട് നിക്ഷേപം അനായാസമാക്കാൻ ഫണ്ട്‌സ് ജീനി പുറത്തിറക്കി.  സാങ്കേതികവിദ്യയുടെ സഹായത്തോടെ അനായാസം  മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനു സഹായിക്കുന്ന മൊബൈൽ ആപ്പാണിത്. ജിയോജിത് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സി ജെ ജോർജിന്റെയും എക്‌സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോന്റെയും സാന്നിധ്യത്തിൽ കേന്ദ്ര ടെലികോം സെക്രട്ടറി അരുണാ സുന്ദർ രാജൻ ആണ് പ്രകാശനം നിർവഹിച്ചത്. കടലാസുപണികളില്ലാതെ രണ്ടുമിനിറ്റിനകം നിക്ഷേപകനെ പ്രവർത്തനസജ്ജമാക്കുന്നതുൾപ്പെടെ നിരവധി പ്രത്യേകതകൾ ഉൾക്കൊള്ളുന്നു. അനുയോജ്യമായ ഫണ്ട് തെരഞ്ഞെടുക്കാനും അവയുടെ പ്രവർത്തനം ക്രമമായി നിരീക്ഷിക്കാനും സഹായിക്കുന്ന ഫണ്ട്‌സ് ജീനി എസ്‌ഐപി കാൽക്കുലേറ്ററായും പ്രവർത്തിക്കുന്നു. അക്കൗണ്ട് തുടങ്ങുന്നതിന് പാൻകാർഡും ആധാർ വിവരങ്ങളും മതി. ഇടപാടുകളിൽ 60 ശതമാനത്തിലേറെയും നടക്കുന്നത് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലാണ്. പുതിയ തലമുറയ്ക്ക്  മൊബൈൽ ആപ്പുകൾ എളുപ്പമായതിനാൽ ഫണ്ട്‌സ് ജീനി സ്വീകാര്യമാകുമെന്ന് സി ജെ ജോർജ് പറഞ്ഞു.   Read on deshabhimani.com

Related News