ഓഹരി വിപണിയില്‍ കനത്ത നഷ്ടം



മുംബൈ> ഓഹരി വിപണിയില്‍ കനത്തനഷ്ടം. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 230 പോയിന്റും ദേശീയ സൂചികയായി നിഫ്ടി 75 പോയിന്റും താഴ്ന്നാണ് വ്യാപാരം തുടരുന്നത്. സെന്‍സെക്സ് 24,000 പോയിന്റിനരികെയാണ്.നിഫ്റ്റി 7298ലാണ്. ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികളില്‍ മൂന്നര ശതമാനത്തിന്റെ ഇടിവുണ്ടായി.   ബാങ്കിംഗ്, ഐ.ടി മേഖലയിലെ ഓഹരികളിലാണ് പ്രധാനമായും ഇടിവ് രേഖപ്പെടുത്തിയത്. അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ്വിലെ പലിശനിരക്കിലെ അനിശ്ചിതത്വവും ആഗോള എണ്ണവിലയിലെ ഇടിവും ചൈനീസ് കറന്സിയുടെ മൂല്യ ചാഞ്ചാട്ടവുമാണ് ഓഹരി വിപണിയുടെ കനത്ത തകര്‍ച്ചയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008 ന് സമാനമായ ഇടിവാണ് പല വിപണികളിലും രേഖപ്പെടുത്തിയത്.ജപ്പാന്‍ ഓഹരി വിപണി 2013 മെയ് മാസത്തിന് ശേഷമുള്ള ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാവിലെ വ്യാപരം തുടങ്ങിയപ്പോള്‍ ജപ്പാന്‍ വിപണിയായ നിക്കി 950 പോയിന്റ് ഇടിവാണ് രേഖപ്പെടുത്തിയത്. Read on deshabhimani.com

Related News