വിപണിനീക്കം കരുതലോടെ



 പോയവാരം വിപണി നേട്ടത്തിലാണ‌് ആരംഭിച്ചതെങ്കിലും  തുടർന്നുള്ള ദിവസങ്ങളിൽ നഷ്ടത്തിലേക്കു വഴുതി. രൂപയുടെ വില ഇടിഞ്ഞതിന്റെ ചുവടുപിടിച്ച‌് സാങ്കേതികവിദ്യാ ഓഹരികൾ മുന്നേറ്റം നടത്തിയതാണ‌് നേട്ടമുണ്ടാക്കിയത‌്. കമ്പനികൾ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതും പ്രതിഫലിച്ചു. ഇതേത്തുടർന്ന‌് രണ്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ ക്ലാസിങ്ങാണ‌് ഏപ്രിൽ അവസാനത്തോടെ വിപണിയിൽ ദൃശ്യമായത‌്. എന്നാൽ തുടർന്ന‌് വിപണിയിൽ തകർച്ച നേരിട്ടു. ബാങ്കിങ‌് ഓഹരികളാണ‌് വിപണിയെ നഷ്ടത്തിലേക്കു നയിച്ചത‌്. അസംസ‌്കൃത എണ്ണവില ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും തകർച്ചയ‌്ക്ക‌് ആക്കംകൂട്ടി. കർണാടക തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ആശങ്കകളും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട‌്. നിഫ‌്റ്റി 74 പോയിന്റ‌് നഷ്ടത്തിൽ അവസാനിച്ചു. വിദേശ നിക്ഷേപകസ്ഥാപനങ്ങൾ 2688 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ   ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങൾ 932 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി. അടുത്തവാരം വിപണി കരുതലോടെയാകും നീങ്ങുക. ചാഞ്ചാട്ടത്തിനു സാധ്യതയുണ്ട‌്‌. എണ്ണവില വർധന, രൂപയുടെ മൂല്യം ഇടിയുന്നത‌്, കർണാടക തെരഞ്ഞെടുപ്പ‌് തുടങ്ങിയ കാര്യങ്ങൾ വിപണിയെ ബാധിക്കും. പ്രവർത്തനഫലങ്ങൾ പുറത്തുവരാനിരിക്കുന്നതും സ്വാധീനംചെലുത്തും. Read on deshabhimani.com

Related News