എസ്‌ബിഐ ഭവന-വാഹന വായ്പാനിരക്കുകള്‍ കുറച്ചു



കൊച്ചി >  പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  ഭവന-വാഹന വായ്പ അഞ്ച് അടിസ്ഥാനപോയിന്റ് കുറച്ചു. ഭവന വായ്പ അഞ്ച് ബിപിഎസ് കുറച്ചതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഷിക പലിശനിരക്ക് 8.30 ശതമാനമാകും. വാര്‍ഷിക വാഹന വായ്പാ പലിശ 8.70 ശതമാനമാകും. നിലവില്‍ ഇത് 8.75 ശതമാനമാണ്. വിപണിയില്‍ ഏറ്റവും കുറഞ്ഞ വായ്പാനിരക്കാണിത്്. നവംബര്‍ ഒന്നുമുതല്‍ പുതിയ നിരക്ക് നിലവില്‍വന്നു. യോഗ്യരായ പ്രതിമാസ വരുമാനക്കാര്‍ക്ക് 30 ലക്ഷംവരെയുള്ള വായ്പകള്‍ക്ക് വാര്‍ഷികപലിശ 8.30 ശതമാനമാകും. 8.30 ശതമാനം നിരക്കിനുമേലെ വരുന്നവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന സ്കീമിലുള്ള 2.67 ലക്ഷം രൂപയുടെ സബ്സിഡിയും ലഭിക്കും. കാര്‍വായ്പ എടുക്കുന്നവര്‍ക്ക് പലിശ 8.70-9.20 ശതമാനത്തിനും ഇടയിലാകും. നേരത്തെ ഇത് 8.75-9.25 ശതമാനത്തിനിടയിലായിരുന്നു.   Read on deshabhimani.com

Related News