ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ഐആര്‍സിടിസി എസ്ബിഐ കാര്‍ഡ്



കൊച്ചി എസ്ബിഐ കാർഡും ഇന്ത്യൻ റെയിൽവേ കാറ്ററിങ്‌ ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡും  ചേർന്ന് റൂപേ പ്ലാറ്റ്‌ഫോമിൽ ഐആർസിടിസി എസ്ബിഐ കാർഡ് പുറത്തിറക്കി. പതിവ് ട്രെയിൻ യാത്രക്കാരുടെ ടിക്കറ്റ് ബുക്കിങ്‌ എളുപ്പവും ലളിതവുമാക്കുകയെന്ന ലക്ഷ്യത്തോടെ അവർക്ക് അധികനേട്ടം നൽകുന്ന രീതിയിലാണ് കാർഡ് അവതരിപ്പിച്ചിരിക്കുന്നത്. കാർഡ് സജീവമാക്കുമ്പോൾ 350 റിവാർഡ് പോയിന്റും തുടർന്ന് ഐആർസിടിസി വെബ്‌സൈറ്റ് വഴിയുള്ള ഇടപാടുകൾക്ക് ഒരുശതമാനം  ഫീസ് ഇളവും കിട്ടും. ഐആർസിടിസി സൈറ്റിൽ കയറി റിവാർഡ് പോയിന്റുകൾ ഉപയോ​ഗിച്ച് സൗജന്യ ടിക്കറ്റുകൾ നേടാം. എസി ടിക്കറ്റുകൾക്ക് 10 ശതമാനംവരെ ക്യാഷ് ബാക്ക്, ഇന്ധനം അടിക്കുമ്പോൾ സർച്ചാർജിൽ ഒരുശതമാനം ഇളവ്, ബിഗ് ബാസ്‌കറ്റ്, ഫുഡ്ട്രാവൽ  തുടങ്ങിയ വിവിധ ഇ- കൊമേഴ്‌സ് സൈറ്റുകളിൽ ഡിസ്‌കൗണ്ട് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാകും. Read on deshabhimani.com

Related News