മീരാഭായ് ചാനു ന്യൂട്രിലൈറ്റ് അംബാസഡര്‍



കൊച്ചി > ആംവേ ന്യൂട്രിലൈറ്റ് ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറായി ഒളിമ്പിക് മെഡൽ ജേതാവ് സായ്‌കോം മീരാഭായ് ചാനുവിനെ നിയമിച്ചു. സ്ത്രീകളെയും യുവാക്കളെയും കൂടുതലായി ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂട്രിലൈറ്റ് ഡെയിലി, ഒമേഗാ, ഓൾ പ്ലാന്റ് പ്രോട്ടീൻ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിവിധ മാധ്യമങ്ങളിലുള്ള പ്രചാരണത്തിന് ഇവർ നേതൃത്വം നൽകും. ന്യൂട്രിലൈറ്റ് എൺപതിലേറെ വർഷങ്ങളായി വിപണിയിലുള്ള ബ്രാൻഡാണ്. ന്യൂട്രിലൈറ്റ് ച്യവനപ്രാശം, ന്യൂട്രിലൈറ്റ് വിറ്റമിൻ സി ചെറി പ്ലസ് തുടങ്ങിയവയാണ് കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങൾ. Read on deshabhimani.com

Related News