മെസ്സി ബൈജൂസ്‌ ആപ്പിന്റെ ഗ്ലോബൽ അംബാസഡർ



ന്യൂഡൽഹി> ഖത്തർ ലോകകപ്പിന്‌ ദിവസങ്ങൾമാത്രം ശേഷിക്കേ വിദ്യാഭ്യാസ ടെക്‌ കമ്പനിയായ ബൈജൂസിന്റെ ആദ്യ ഗ്ലോബൽ ബ്രാൻഡ്‌ അംബാസഡറായി അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസ്സി. ബൈജൂസ്‌ മെസ്സിയുമായി കരാർ ഒപ്പിട്ടു. പിന്നാലെ മെസ്സി  ലോകകപ്പ്‌ പന്ത്‌ അൽ രിഹ്ല പിടിച്ചുനിൽക്കുന്ന ഫോട്ടോയും പുറത്തുവന്നു.  എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് അംബാസഡറായാണ് നിയോഗിച്ചതെന്ന്‌ കമ്പനി അറിയിച്ചു. താഴേത്തട്ടിൽനിന്ന്‌ വളർന്ന്‌ സ്‌പോർട്‌സ്‌ താരമായ ആളാണ്‌ അദ്ദേഹം. അതുപോലുള്ള അവസമാണ്‌  ബൈജൂസ്‌ ഇപ്പോൾ ശാക്തീകരിക്കുന്ന ഏകദേശം 5.5 ദശലക്ഷം കുട്ടികൾക്കായി സൃഷ്ടിക്കേണ്ടത്. മനുഷ്യശേഷി മെച്ചപ്പെടുത്തുന്നതിനെ  ലയണൽ മെസ്സിയേക്കാൾ നന്നായി പ്രതിനിധാനംചെയ്യുന്ന മറ്റാരുമില്ല–- സഹസ്ഥാപക ദിവ്യ ഗോകുൽനാഥ്‌ പറഞ്ഞു.  ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക സ്‌പോണ്‍സറുമാണ്‌ ബൈജൂസ് ലേണിങ് ആപ്. Read on deshabhimani.com

Related News