മലബാര്‍ ഗോള്‍ഡിന് അഞ്ച് പുതിയ ഷോറൂം



കൊച്ചി സ്വർണാഭരണ വിൽപ്പനരം​ഗത്ത്  27 വർഷം പൂർത്തിയാക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആ​ഗോള ബിസിസന് വിപുലീകരണത്തിന്റെ ഭാ​ഗമായി അഞ്ച് പുതിയ ഷോറൂം തുറക്കുന്നു. കർണാടകത്തിലെ കമ്മനഹള്ളി, മഹാരാഷ്ട്രയിലെ താനെ, ഡൽഹിയിലെ ദ്വാരക, ഉത്തർപ്രദേശിലെ ലക്‌നൗ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്.  ഇതിനായി 200 കോടി രൂപയാണ് മലബാർ ​ഗ്രൂപ്പ് മുതൽമുടക്കുന്നത്.  കൂടാതെ അടുത്തുതന്നെ യുഎഇ,  സിംഗപ്പുർ, മലേഷ്യ,  ഒമാൻ എന്നിവിടങ്ങളിലും പുതിയ ഷോറൂമുകൾ തുറക്കുമെന്നും അഞ്ചു വർഷത്തിനുള്ളിൽ ഷോറൂമുകളുടെ എണ്ണം  എഴുന്നൂറ്റമ്പതായി വർധിപ്പിക്കുമെന്നും മലബാർ ​ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു.  നിലവിൽ  10 രാജ്യങ്ങളിലായി 270  ഷോറൂമും ഒമ്പത് ആഭരണ നിർമാണ യൂണിറ്റുമുണ്ട്.  മലബാർ ​ഗോൾഡ് അടുത്തിടെ രാജ്യത്ത് എവിടെയും സ്വർണത്തിന് ഒരേ വില ഏർപ്പെടുത്തിക്കൊണ്ട് ‘വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ്' പദ്ധതി  നടപ്പാക്കിയിരുന്നു. ഇതോടൊപ്പം ആഭരണങ്ങൾക്ക് ഒരുവർഷത്തേക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ, തിരിച്ചെടുക്കൽ ഗ്യാരന്റി, സ്വർണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ സീറോ ഡിഡക്ഷൻ ചാർജ് എന്നിവയാണ് ​മലബാർ ഉപയോക്താക്കൾക്ക് ഉറപ്പുനൽകുന്നത്. വിലയുടെ 10 ശതമാനംമാത്രം  നൽകി  ആഭരണങ്ങൾ  ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.   Read on deshabhimani.com

Related News