മുടങ്ങിയ പോളിസികൾ 
പുതുക്കാന്‍ 
ഉപഭോക്തക്കൾക്ക്‌ അവസരവുമായി 
എല്‍ഐസി



കൊച്ചി > പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽഐസി പ്രീമിയം അടവ് മുടങ്ങി അസാധുവായ പോളിസികൾ പുനരുജ്ജീവിപ്പിക്കാൻ അവസരമൊരുക്കുന്നു. അഞ്ചുവർഷംവരെ മുടക്കമുള്ള വ്യക്തി​ഗത പോളിസികൾ ഒക്ടോബർ 22 വരെ പുതുക്കാം. പ്രീമിയം വൈകിയതിന് ഈടാക്കുന്ന ഫീസിൽ ഇളവ് ലഭിക്കും. ഒരുലക്ഷം രൂപവരെയുള്ള പ്രീമിയം അടവിന് 20 ശതമാനവും (പരമാവധി 2000 രൂപ) ഒരുലക്ഷംമുതൽ മൂന്നുലക്ഷംവരെ 25 ശതമാനവും (പരമാവധി 2500 രൂപ) മൂന്നുലക്ഷത്തിനു മുകളിൽ 30 ശതമാനവും (പരമാവധി 3000 രൂപ) ഇളവ് ലഭിക്കും. പ്രതിസന്ധിഘട്ടത്തിൽ തുടർച്ചയായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും  ടേം ഇൻഷുറൻസ്, മൾട്ടിപ്പിൾ റിസ്ക് പോളിസി തുടങ്ങിയവപോലെ ഉയർന്ന നഷ്ടപരിഹാരസാധ്യതയുള്ള പോളിസികൾക്ക് ഇളവ് ബാധകമല്ലെന്നും എൽഐസി അറിയിച്ചു. Read on deshabhimani.com

Related News