ഓണത്തിന് 25 കോടിയുടെ സമ്മാനങ്ങളുമായി എല്‍ജി

എൽജിയുടെ ഓണം ഓഫറുകൾ എൽജി ഇന്ത്യാ വൈസ് പ്രസിഡന്റ് പി സുധീര്‍, കേരള റീജണൽ ബിസിനസ് ഹെഡ് സജി സുന്ദർ, കൊച്ചി ബ്രാഞ്ച് മാനേജർ ഉമേഷ് പിള്ള, കോഴിക്കോട് ബ്രാഞ്ച് മാനേജർ മുഹമ്മദ് റാഫി തുടങ്ങിയവര്‍ ചേർന്ന് വിപണിയില്‍ അവതരിപ്പിക്കുന്നു


കൊച്ചി> ഇലക്ട്രോണിക്, ​ഗൃഹോപകരണ ബ്രാൻഡായ എൽജി ഇന്ത്യ ഓണക്കാല ഓഫറുകൾ പ്രഖ്യാപിച്ചു. എൽജിയുടെ ഇന്ത്യയിലെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി 25 കോടി രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്.  എൽജി ഉൽപ്പന്നം വാങ്ങുന്നവരിൽനിന്ന്‌ തെരഞ്ഞെടുക്കുന്നവർക്ക് ആഴ്ചയിൽ ഒരു കിയ സോണറ്റ് കാർ സമ്മാനമായി ലഭിക്കും. 10 ആഴ്ചകളിലായി 10 കാറാണ് നൽകുന്നത്. എൽജി ഒഎൽഇഡി ടിവി, യുഎച്ച്ഡി, നാനോസെൽ, ക്യുഎൻഇഡി, ഒഎൽഇഡി ടിവി മോഡലുകൾ വാങ്ങുന്ന 30 പേർക്ക്  ദിവസവും നറുക്കെടുപ്പിലൂടെ 5000 രൂപവരെ ക്യാഷ് ബാക്കും ലഭിക്കുമെന്നും എൽജി ഇലക്ട്രോണിക്സ് ഇന്ത്യാ വൈസ് പ്രസിഡന്റ്‌ പി സുധീർ പറഞ്ഞു. ഫ്രണ്ട്‌ലോഡ് വാഷിങ് മെഷീനുകൾക്ക് 25 ശതമാനംവരെ വിലക്കിഴിവുണ്ട്‌. തെരഞ്ഞെടുത്ത ഒഎൽഇഡി ടിവി മോഡലുകൾക്കൊപ്പം 64,990 രൂപയുടെ സൗണ്ട് ബാറും എക്സ് ബൂം മോഡലുകൾക്കൊപ്പം മൈക്കും സൗജന്യമായി ലഭിക്കും. സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററുകൾക്കൊപ്പം മിനി റഫ്രിജറേറ്ററും മൈക്രോവേവ് ഓവനൊപ്പം ​ഗ്ലാസ് ബൗളും വാട്ടർ പ്യൂരിഫയറിനൊപ്പം സ്റ്റെയിൻലസ് സ്റ്റീൽ ടംബ്ലറും 4200 രൂപ മതിക്കുന്ന ഒരുവർഷത്തെ മെയിന്റനൻസ് പാക്കേജുമാണ് ഓണസമ്മാനം. 25 രൂപ നൽകി ഏത് എൽജി ഉൽപ്പന്നവും വാങ്ങി ബാക്കി തുക തവണകളായി അടയ്ക്കാവുന്ന ഇഎംഐ സ്കീമുമുണ്ട്. സെപ്തംബർ 30 വരെ ​ഗൃഹോപകരണ ഷോറൂമുകളിൽനിന്നും എൽജി ബെസ്റ്റ് ഷോപ്പുകളിൽനിന്നും വാങ്ങുന്ന എല്ലാ എൽജി ഉൽപ്പന്നങ്ങൾക്കും ഈ ഓഫറുകൾ ലഭ്യമാകും. 550 കോടിയുടെ വിൽപ്പനയാണ് ഈ ഓണക്കാലത്ത് കമ്പനി പ്രതീക്ഷിക്കുന്നതെന്ന്‌ കേരള റീജണൽ ബിസിനസ് ഹെഡ് സജി സുന്ദർ പറ‍ഞ്ഞു. Read on deshabhimani.com

Related News