കേരള സ്റ്റാര്‍ട്ടപ് ഒന്നരക്കോടി നിക്ഷേപം സമാഹരിച്ചു



കൊച്ചി > ചെറുകിടസംരംഭകരുടെ ഉൽപ്പന്നങ്ങൾ ഓൺലൈനായി വിൽക്കാൻ സൗകര്യമൊരുക്കുന്ന കേരള സ്റ്റാർട്ടപ് ഇസ്​ ഗോയിങ് ഓൺലൈൻ 1.50 കോടി രൂപ മൂലധന സമാഹരണം നടത്തി.  കേരള സ്റ്റാർട്ടപ് മിഷനിൽ അം​ഗമായ കമ്പനിക്കുവേണ്ടി മൈക്രോവെഞ്ച്വർ ക്യാപിറ്റൽ ഫണ്ടായ അർഥയാണ് പ്രീ–സീരീസ് എ ഫണ്ടിങ് റൗണ്ടിന് നേതൃത്വം നല്‍കിയത്.   യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്‌സ്‌, എസ്ഇഎ ഫണ്ട്, ബ്രൂക്ക്ഫീൽ അസെറ്റ് മാനേജ്‌മെന്റിന്റെ മുൻ മാനേജിങ്‌ പാർട്ണർ ദേവ്ദത്ത് ഷാ എന്നിവരും  പങ്കാളികളായി. സ്വന്തമായി ഓൺലൈൻ വിപണനസംവിധാനം ഏർപ്പെടുത്താൻ കഴിയാത്ത സംരംഭകർക്ക്  ഉൽപ്പന്നങ്ങൾ നേരിട്ട് ഓൺലൈനായി വിൽക്കുന്നതിനോ ആമസോൺ, ഫ്ലിപ്‌കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലേക്ക് എത്തുന്നതിനോ ഉള്ള സംവിധാനം നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ലഭ്യമാക്കുകയാണ് കമ്പനി ചെയ്യുന്നത്. ഓണ്‍ലൈനില്‍ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കാന്‍  ചിത്രങ്ങള്‍ തയ്യാറാക്കി നല്‍കുന്നതിന് പെര്‍ഫെക്‌ട് സ്‌റ്റുഡിയോ നെറ്റ് വര്‍ക്ക് എന്ന പ്രത്യേക വിഭാ​ഗവും ഇവര്‍ക്കുണ്ട്. നിലവിൽ നാനൂറിലേറെ സംരംഭകരും ഒരുലക്ഷത്തിലധികം ഉപയോക്താക്കളും ഈ സേവനങ്ങള്‍ ഉപയോ​ഗിക്കുന്നുണ്ടെന്നും അമേരിക്ക, ക്യാനഡ, ഗൾഫ് രാജ്യങ്ങളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ഇസ്ഗോയിങ്ഓൺലൈൻ സിഇഒ ഇയോബിൻ ജോർജ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: www.isgoing.online Read on deshabhimani.com

Related News