ഓണക്കാലത്തെ വരവേൽക്കാനൊരുങ്ങി കീർത്തി നിർമൽ



കൊച്ചി > കേരള വിപണിയിലേക്ക് മലയാളികൾക്ക് സുപരിചിതവും, പ്രിയങ്കരവും, എന്നാലിപ്പോൾ ലഭ്യതക്കുറവുള്ളതുമായ ക്രാന്തി അരി പുനരവതരിപ്പിക്കാനൊരുങ്ങി കീർത്തി നിർമൽ. 25000 ടൺ നെല്ലാണ് ഓണക്കാലത്തിന് മുന്നോടിയായി കേരളത്തിലേക്ക് കീർത്തി നിർമൽ എത്തിക്കുന്നത്. 2500 ടൺ വരുന്ന ആദ്യ ലോഡ് ട്രെയിൻ മാർഗ്ഗം അങ്കമാലിയിലെത്തിയിരുന്നു. മധ്യപ്രദേശിൽ നിന്നും കേരളത്തിലേക്കെത്തുന്ന ക്രാന്തി, കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ചാണ് ഉപഭോക്താക്കൾക്കായി നൽകുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറെ പ്രിയമുള്ള ക്രാന്തി മറ്റുള്ള അരിഭേദങ്ങളെ അപേക്ഷിച്ച് രുചിയിലും, ഗുണനിലവാരത്തിലും വളരെ മുന്നിലാണ്. ഉന്നത മൂല്യങ്ങളും മികച്ച ഗുണനിലവാരവുമുള്ള അരി ഉപഭോക്താക്കൾക്ക് ഉറപ്പ് വരുത്തി കേരളത്തിലെ അരി വിപണിയിൽ വലിയൊരു മാറ്റം സൃഷ്ടിക്കാനൊരുങ്ങുകയാണ് കീർത്തി നിർമൽ.   Read on deshabhimani.com

Related News