ഇസാഫും ബജാജ‌് അലയൻസ‌് ലൈഫും കൈകോർക്കുന്നു



കൊച്ചി>ലൈഫ് ഇൻഷുറൻസ് സ്ഥാപനമായ ബജാജ് അലയൻസ് ലൈഫ്,  ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.  ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ശാഖകൾ വഴി ബജാജ് അലയൻസ് ലൈഫിന്റെ ഉൽപ്പന്നങ്ങൾ ലഭ്യമാകും. വിപുലമായിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃനിരയിലൂടെ തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന‌് വഴിയൊരുക്കുംവിധം ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കുമായി സഹകരിക്കുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് എംഡിയും സിഇഒയുമായ തരുൺ ചുങ് പറഞ്ഞു. ഔപചാരിക സാമ്പത്തികസേവനങ്ങൾ തങ്ങൾക്കാവുന്നത്രത്തോളം ഇന്ത്യക്കാർക്ക‌് ലഭ്യമാക്കുക എന്നതാണ‌് തങ്ങളുടെ കാഴ്ചപ്പാടെന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ പോൾ തോമസ് പറഞ്ഞു. Read on deshabhimani.com

Related News