എച്ച്പിയുടെ പുതിയ ലാപ്ടോപ് വിപണിയില്‍
കൊച്ചി> എച്ച്പിയുടെ ഏറ്റവും പുതിയ ടാബ്ലറ്റ് കണ്‍വര്‍ട്ടിബിള്‍ ലാപ്ടോപ്പായ എച്ച്പി പവലിയന് 360 വിപണിയിലെത്തി. മടക്കിയെടുക്കാനാവുന്നതുമൂലം ടാബ്ലറ്റ് രൂപത്തിലാക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നതാണ് പ്രത്യേകത. 14 ഇഞ്ച് വലിപ്പമുള്ള എച്ച്ഡി, എല്‍ഇഡി ബായ്ക്ക്ലിറ്റ്, വൈഡ്സ്ക്രീന്‍ ലാപ്ടോപ്പിന് ആക്ടീവ് പെന്‍ ടെക്നോളജിയുടെ പിന്തുണയുള്ള മള്‍ട്ടിടച്ച് ബ്രൈറ്റ് വ്യൂ ഐപിഎസ് ഡിസ്പ്ളേയാണുള്ളത്. നോട്ട്പാഡായും ഡ്രോയിങ് പാഡായും എളുപ്പത്തില്‍ ഉപയോഗിക്കാനാകും. 40,990 രൂപ മുതല്‍ 72,190 രൂപവരെയാണ് പവലിയന്റെ വില. Read on deshabhimani.com