എച്ച്എൽഎൽ കെയർ ലാഭവിഹിതമായി കേന്ദ്രത്തിന്‌ 122.47 കോടി നൽകി



തിരുവനന്തപുരം> എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് 122.47 കോടി രൂപ ലാഭവിഹിതം നൽകി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച്എൽഎൽ. ഡൽഹിയിൽ ആരോഗ്യ മന്ത്രാലയത്തിൽ  എച്ച്എൽഎൽ സിഎംഡി കെ ബെജി ജോർജ്  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യക്ക്  ചെക്ക് കൈമാറി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ, ആരോഗ്യ മന്ത്രാലയം സെക്രട്ടറി ഡോ. രാജേഷ് ഭൂഷൺ, എച്ച്എൽഎൽ ഡയറക്ടർമാരായ  ടി രാജശേഖർ (മാർക്കറ്റിങ്‌) ഡോ. ഗീത ശർമ (ഫിനാൻസ്) ഡോ. അനിതാ തമ്പി (ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻസ്) എന്നിവരും പങ്കെടുത്തു. കഴിഞ്ഞവർഷം എച്ച്എൽഎൽ 35,668 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവും 551.81 കോടി രൂപ ലാഭവും നേടിയിരുന്നു. കോവിഡ് പ്രതിരോധത്തിന് ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ, മരുന്നുകൾ, വാക്സിനുകൾ തുടങ്ങിയവ അടിയന്തരമായി സംഭരിച്ച് വിതരണം ചെയ്യുന്നതിന്റെ നോഡൽ ഏജൻസിയായി കേന്ദ്ര ആരോഗ്യമന്ത്രാലയം എച്ച്എൽഎല്ലിനെ തെരഞ്ഞെടുത്തിരുന്നു. Read on deshabhimani.com

Related News