മരമായും മാർബിളായും രാംകോ ഹൈലക്‌സ്‌



ദക്ഷിണേന്ത്യയുടെ ഉൾപ്രദേശത്തേക്ക് വ്യവസായ വിപ്ലവത്തിന് വഴിതെളിച്ച പി എ സി രാമസ്വാമി രാജയുടെ രാജപാളയം മിൽസ് ലിമിറ്റഡ് ഇന്ത്യൻ വ്യവസായ ചരിത്രത്തിലെ വ്യത്യസ്തമായ ഒരു ഏടാണ്. രാജപാളയം എന്ന പിന്നോക്ക പ്രദേശത്ത് പിറന്ന ആ സംരംഭം ഇന്ന് വിദേശത്തും വേരുകളുള്ള രാംകോ ​ഗ്രൂപ്പായി വളർന്നിരിക്കുന്നു. 1936ൽ രാജപാളയമെന്ന ഉൾപ്രദേശത്ത് ജനങ്ങളെ ഓഹരിയുടമകളാക്കിക്കൊണ്ട് അഞ്ചു ലക്ഷം  രൂപ മൂലധനം സമാഹരിച്ചാണ് രാജ തന്റെ വ്യവസായ സാമ്രാജ്യത്തിന് തുടക്കമിട്ടത്. പിന്നീട്  ഉറപ്പിന് പര്യായമായി അവതരിപ്പിക്കപ്പെട്ട രാംകോ സിമെന്റിലൂടെ രാജയുടെ  രാംകോ സാമ്രാജ്യം പ്രസിദ്ധമാകുകയും ചെയ്തു. ഉൽപ്പന്നങ്ങൾ രൂപപ്പെടുത്തുന്നതിലും പുതിയ സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിലും ഇന്നും ആ ജനകീയ പങ്കാളിത്തം കാത്തുസൂക്ഷിക്കുന്ന രാംകോ പുതിയൊരു ഉൽപ്പന്നവുമായി വിപണിയിലെത്തിയിരിക്കുകയാണ്. വിള്ളലുകൾക്ക് വിടനൽകാൻ അടുത്തകാലത്ത് സൂപ്പർക്രീറ്റ് സിമന്റ്‌ വിപണിയിലെത്തിച്ച് വ്യത്യസ്തരായ കമ്പനി ഇപ്പോൾ നിർമാണ മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ഡിജിറ്റലി പ്രിന്റഡ് ഹൈലക്സ് കാൽസ്യം സിലിക്കേറ്റ് ബോർഡുകളാണ്  കേരള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ""കേരളത്തിന്റെ വ്യത്യസ്തമായ കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളും പരി​ഗണിച്ച് വെള്ളം കുറവ് ഉപയോ​ഗിക്കുന്നതും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ ​ഗ്രീൻ ഡ്രൈ നിർമാണ മാർഗങ്ങളാണ് ഈ ബോർഡുകളുടെ നിർമാണത്തിനായി ഉപയോ​ഗിക്കുന്നത്. സാധാരണ കെട്ടിട നിർമാണ സാമ​ഗ്രികളായ ജിപ്സം ബോർഡുകൾ പ്ലാസ്റ്റർ ഓഫ് പാരീസ്, പ്ലൈവുഡ് തുടങ്ങിയവയ്ക്ക് പകരമായി വീടുകളിലും വാണിജ്യാവശ്യങ്ങൾക്കുള്ള  കെട്ടിടങ്ങളിലും അകത്തും പുറത്തും ഈ കാൽസ്യം സിലിക്കേറ്റ് ബോർഡുകൾ ഉപയോ​ഗിക്കാം.'' രാംകോ ഇൻഡസ്ട്രീസ് സിഇഒ പ്രേം ശങ്കർ  പറയുന്നു. ജാപ്പനീസ് സാങ്കേതിക വിദ്യ കെട്ടിട നിർമാണത്തിന്റെ വേ​ഗത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാം​കോ വിപണിയിലെത്തിക്കുന്ന ഹൈലക്സ് ബോർഡുകൾ ജാപ്പനീസ് കമ്പനിയായ എ ആൻഡ് എ മെറ്റീരിയൽസ് കോർപറേഷന്റെ സാങ്കേതികസഹായത്തോടെയാണ് നിർമിക്കപ്പെടുന്നത്. ​ഗുണമേന്മയ്ക്ക് പേരുകേട്ട പോർട് ലാൻഡ് സിമെന്റും മിനറലുകളും ചേർത്ത മിശ്രിതത്തെ സ്പെഷ്യൽ ​ഗ്രേഡ് സെല്ലുലോസ് ഫൈബർ കൊണ്ട് ശക്തിപ്പെടുത്തിയാണ് ഹൈലക്സ് ബോർഡുകളുടെ നിർമാണം. ഉറപ്പും അതേസമയം മറ്റ് പല നിർമാണ വസ്തുക്കളെയും അപേക്ഷിച്ച് ഭാരക്കുറവുമാണ് കമ്പനി ഹൈലക്സ് ബോർഡുകളുടെ എടുത്തുപറയുന്ന സവിശേഷതകൾ. ""ഭാരം കുറവായതിനാൽ കെട്ടിടങ്ങളുടെ അടിത്തറയും അതിന് അനുസരിച്ച് മതി. അങ്ങനെ അടിത്തറയുടെ ചെലവിൽ​ ​ഗണ്യമായ കുറവ് വരുത്താൻ കഴിയുമെന്നതാണ് ഇതിന്റെ ഒരു ​ഗുണം. അതുപോലെതന്നെ കെട്ടിട നിർമാണത്തിൽ മണൽ, സിമെന്റ്‌, കല്ല് തുടങ്ങിയവയുടെ ഉപയോ​ഗവും കുറയ്ക്കാം. എളുപ്പത്തിൽ പണി പൂർത്തിയാകുന്നതിനാൽ വളരെ സമയലാഭം കിട്ടുകയും ചെയ്യും.'' രാംകോ ഇഡസ്ട്രീസിന്റെ മാർക്കറ്റിങ് വിഭാ​ഗം അസിസ്റ്റന്റ്‌ വൈസ് പ്രസിഡന്റ്‌ രാജീവ് ഒ യു പറയുന്നു.   സീലിങ് ടൈലുകൾ, നിറമുള്ള ചുമരുകൾ ജിപ്സം പോലെ വെള്ളത്തിൽ കുതിരുന്നതല്ല ഹൈലക്സ് കാൽസ്യം സിലിക്കേറ്റ് ബോർഡുകൾ. അതുകൊണ്ട് കെട്ടിടങ്ങളുടെ അകത്തും പുറത്തും ഉപയോ​ഗിക്കാമെന്നത് മഴയേറെയുള്ള കേരളത്തിൽ ഇതിന് കൂടുതൽ സ്വീകാര്യതയുണ്ടാക്കുന്ന ഘടകമാണ്. പൂപ്പലും ചിതലും പിടിക്കില്ലെന്നും വെള്ളത്തെ പ്രതിരോധിക്കുന്ന ഈ ബോർഡ് നാല് മണിക്കൂർവരെ തീയെയും പ്രതിരോധിക്കുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. ചുമരുകൾ, സീലിങ്ങുകൾ തുടങ്ങിയവയ്ക്കായി ഉപയോ​ഗിക്കാവുന്ന ഇതുകൊണ്ട് ഫർണീച്ചർ, അടുക്കള അലമാരികൾ തുടങ്ങിയവയും നിർമിക്കാനാകും.  രാംകോ ഇൻഡസ്ട്രീസിന്റെ രാജസ്ഥാനിലെ കേഷ് വാനയിലുള്ള ആധുനിക പ്ലാന്റിലാണ് ഹൈലക്സ് ഡിജിറ്റൽ പ്രിന്റഡ് ബോർഡുകളുടെ നിർമാണം. പ്രതിവർഷം 60,000 ടൺ ബോർഡുകളും ടൈലുകളുമാണ് ഇവിടെ നിർമിക്കുന്നത്.  സ്വീകരണമുറിയും കിടപ്പുമുറിയും ഓഫീസ് മുറികളും കോൺഫറൻസ് ഹാളുകളും മറ്റും നിർമിക്കാൻ കഴിയുന്ന ഹൈലക്സ് ഡിജിറ്റൽ ബോർഡുകളും ടൈലുകളും മരം, മാർബിൾ തുടങ്ങിയ വിവിധ ഫിനിഷുകളിൽ ലഭ്യമാണ്. ഉപയോക്താക്കളുടെ ആവശ്യമനുസരിച്ചുള്ള ഡിസൈനുകളിൽ സ്ഥാപിക്കാവുന്നവയുമാണ് ഈ ബോർഡുകൾ.‌ സീലിങ്ങുകൾക്കായി ഹൈലക്സ് സീലിങ് ടൈലുകൾ, ചുമരുകൾക്കും മറ്റുമായി ഹൈലക്സ് ബോർഡ്, സ്റ്റുഡിയോകൾ, സം​ഗീത പരിപാടികൾ നടത്തുന്നതിനുള്ള മുറികൾ തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള, ശബ്ദത്തെ ചെറുക്കുന്ന അക്വോസ്റ്റിക് ടൈലുകൾ, ബോർഡുകൾ, ആറ് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകുന്ന  ഹൈലക്സ് ക്രോമ ബോർഡുകൾ, ടൈലുകൾ എന്നിങ്ങനെ വ്യത്യസ്തമായൊരു  നിരയാണ് ഹൈലക്സ് ബോർഡുകളിൽ രാംകോ  അവതരിപ്പിച്ചിരിക്കുന്നത്.   മൊബൈൽ സാങ്കേതിക സേവനം ഹൈലക്സ് ബോർഡുകൾകൊണ്ട് കെട്ടിടങ്ങൾ പണിയുന്നതിന് വിദ​ഗ്ധ തൊഴിലാളികളെയും സാങ്കേതിക സഹായവും കമ്പനി ലഭ്യമാക്കും. ഹൈലക്സ് കാൽസ്യം സിലിക്കേറ്റ് ബോർഡുകളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുമായി പ്രത്യേക വാഹനത്തിൽ മൊബൈൽ ടെക്നിക്കൽ സർവീസും സജ്ജമാക്കിയിട്ടുണ്ട്. റൂഫിങ് ഷീറ്റും ഹൈസം ബോർഡും കാൽസ്യം സിലിക്കേറ്റ് ബോർഡുകൾ കൂടാതെ രാംകോ ഹൈസം എന്ന പേരിൽ ഫൈബർ സിമെന്റ്‌ ബോർഡുകളും ​ഗ്രീൻകോർ റൂഫിങ് ഷീറ്റുകളും രാംകോ വിപണിയിൽ എത്തിച്ചിട്ടുണ്ട്. സാധാരണ കെട്ടിടങ്ങൾക്ക് പുറമെ, സ്കൂൾ, ആശുപത്രി, ഫാക്ടറികൾ, വെയർഹൗസുകൾ തുടങ്ങിയ ഹെവി ‍‍ഡ്യൂട്ടി ഉപയോ​ഗങ്ങൾക്കും ഇണങ്ങിയതാണ് ഹൈസം ഫൈബർ സിമെന്റ്‌ ബോർഡുകൾ. ​ഗ്രീൻകോർ റൂഫിങ് ഷീറ്റുകൾ 100 ശതമാനം ആസ്ബെസ്റ്റോസ് വിമുക്തമാണെന്നും കൃത്രിമ ഫൈബർ ഉപയോ​ഗിച്ച്, യൂറോപ്യൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ഇവ നിർമിക്കുന്നതെന്നും കമ്പനി പറയുന്നു. ചൂടും തണുപ്പും കുറച്ചുമാത്രം കടത്തിവിടുന്ന, തുരുമ്പു പിടിക്കുകയോ ശബ്ദ മലിനീകരണം ഉണ്ടാക്കുകയോ ചെയ്യാത്ത ഷീറ്റുകൾ എന്നാണ് കമ്പനി ഇവയെ വിശേഷിപ്പിക്കുന്നത്. 8000ൽ ഏറെ ഡീലർമാരുള്ള കമ്പനിക്ക് ഈ ഉൽപ്പന്നങ്ങൾകൊണ്ട് കെട്ടിടങ്ങൾ നിർമിച്ച് നൽകുന്നതിനായി സ്മാർട്ട് ബിൽഡിങ് ടെക് സർവീസ് എന്ന പ്രത്യേക വിഭാ​ഗവുമുണ്ട്. Read on deshabhimani.com

Related News