ലോയിഡിലൂടെ ഹാവെല്‍സ് റഫ്രിജറേറ്റര്‍ വിപണിയിലേക്ക്



കൊച്ചി ഇലക്ട്രിക്കൽ ഉൽപ്പന്ന നിർമാതാക്കളായ ഹാവെൽസ് റഫ്രിജറേറ്റർ വിപണിയിലേക്കും പ്രവേശിക്കുന്നു. കമ്പനിയുടെ കൺസ്യൂമർ ഡ്യൂറബിൾ ബ്രാൻഡായ ലോയിഡിലൂടെയാണ് പുതിയ ഉൽപ്പന്നം അവതരിപ്പിക്കുന്നത്. വീടുകളിലെ ഇന്റീരിയറിനോട് ചേർന്നുനിൽക്കുന്ന തരത്തിലുള്ള വളരെ ആകർഷകമായ ഫ്ലോറൽ ഫാസിയ ഡിസൈനോടുകൂടിയാണ് ലോയിഡ് റഫ്രിജറേറ്ററുകൾ എത്തുന്നത്. ഡയറക്ട്‌ കൂൾ, സൈഡ് ബൈ സൈഡ്, ഫ്രോസ്റ്റ് ഫ്രീ വിഭാഗങ്ങളിൽ 190 ലിറ്റർമുതൽ 587 ലിറ്റർവരെ ശേഷിയുള്ള മോഡലുകൾ ലഭ്യമാണ്. വളരെ കുറച്ച് വൈദ്യുതി ഉപയോഗിച്ചുതന്നെ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങൾ കൂടുതൽ കാലം ഫ്രഷായി സൂക്ഷിക്കാൻ ലോയിഡ് റഫ്രിജറേറ്ററുകളിലൂടെ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 2020-ലെ ഊർജ റേറ്റിങ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഇൻവെർട്ടർ ടെക്‌നോളജിയോടുകൂടിയാണ് പുതിയ റഫ്രിജറേറ്ററുകൾ എത്തുന്നത്. അതിനാൽത്തന്നെ കൂടുതൽ ഊർജക്ഷമതയുണ്ടെന്നും ഇതിൽ ഉപയോ​ഗിച്ചിരിക്കുന്ന ബാക്റ്റ്ഷീൽഡ് ടെക്‌നോളജി ബാക്ടീരിയകളെ നശിപ്പിച്ച് ഭക്ഷണങ്ങൾക്കും മറ്റും കൂടുതൽ സമയം പുതുമ നൽകാൻ ഇത് സഹായമാകുമെന്നും ലോയിഡ് സിഇഒ ശശി അറോറ പറഞ്ഞു. 10,000 മുതൽ 84,990 രൂപവരെയാണ് വിവിധ റഫ്രിജറേറ്റർ മോഡലുകളുടെ വില.   Read on deshabhimani.com

Related News