പവന്‍ വില 36,000 കടന്നു



കൊച്ചി സംസ്ഥാനത്ത് പവൻവില വീണ്ടും 36,000 രൂപ കടന്നു. വെള്ളിയാഴ്ച ​ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. തുടർച്ചയായി മൂന്നാംദിവസമാണ് വില കൂടുന്നത്. ഇതോടെ ​​ഒരു ​ഗ്രാമിന് 4,525 രൂപയും പവന് 36,200 രൂപയുമായി.  ഈ മാസം 16നും 20നും 36,200 രൂപയിലെത്തിയിരുന്നു. മൂന്നുദിവസംകൊണ്ട് പവന് 520 രൂപയാണ് കൂടിയത്. Read on deshabhimani.com

Related News