സ്വർണവില കുറഞ്ഞു; പവന്‌ 37,800 രൂപ



കൊച്ചി> സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്‌.  വെള്ളിയാഴ്ച പവന് 120 രൂപകുറഞ്ഞ് 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. ഡോളര്‍ കരുത്താര്‍ജിച്ചതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ ഇടിവുണ്ടായതാണ്‌ ഇവിടേയും പ്രതിഫലിച്ചത്‌. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില ഒരുശതമാനത്തോളം ഇടിഞ്ഞ് 51,306 നിലവാരത്തിലെത്തി. Read on deshabhimani.com

Related News