സ്വർണവില പുതിയ ഉയരത്തിൽ; പവന്‌ 31,480 രൂപ



കൊച്ചി> സ്വർണവില വീണ്ടും കുതിച്ചു. പവന്‌ 200 രൂപ കൂടി 31,480 രൂപയായി. 3935 രൂപയാണ്‌ ഒരു ഗ്രാം സ്വർണത്തിന്റെ വില. തുടർച്ചയായി മൂന്നാം ദിവസമാണ്‌ സ്വർണവില പുതിയ റെക്കോർഡിലെത്തുന്നത്‌. രണ്ടാഴ്‌ചകൊണ്ട്‌  1500ലേറെ രൂപയാണ്‌ സ്വർണത്തിന്‌ കൂടിയത്‌. രാജ്യാന്തര വിപണിയിൽ ഏഴു വർഷത്തെ ഉയരത്തിലാണ് സ്വർണ വില. അന്താരാഷ്ട്ര വിപണിയിൽ  ട്രോയ് ഔൺസ്‌ (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1.39 ശതമാനം ഉയർന്ന് 1641.70 ഡോളറായി . വില കൂടിയതോടെ ജൂവലറികളിൽ വില്പന കുറഞ്ഞിട്ടുണ്ട്. പണിക്കൂലിയും ജിഎസ്ടിയും പ്രളയ സെസുമൊക്കെ കൂട്ടുമ്പോൾ ഒരു ഒരു പവൻ ആഭരണത്തിന്‌ 36,000-ത്തോളം രൂപ കൊടുക്കണം. Read on deshabhimani.com

Related News