സ്വർണവില വീണ്ടും ഉയർന്നു; പവന് 44,240 രൂപ



കൊച്ചി> സ്വര്‍ണ വില വീണ്ടും കുതിച്ചുയര്‍ന്നു. ഇന്ന് ഗ്രാമിന് 150 രൂപ വര്‍ധിച്ച് 5530 രൂപയായി. ഇതോടെ പവന് 1200 രൂപകൂടി 44240 രൂപയായി. കേരളത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 48000 രൂപ വേണ്ടി വരും. വെള്ളിയാഴ്ച്ചയാണ് പവന് 200 രൂപ വര്‍ധിച്ച് റെക്കോർഡ് വിലയായ 43000 രൂപ കടന്നത്. സിലിക്കണ്‍ വാലി, സിഗ്നേച്ചര്‍, സില്‍വര്‍ ഗേറ്റ് ബാങ്കുകളുടെ തകര്‍ച്ചയും ക്രെഡിറ്റ് സ്വിസ് ബാങ്ക് തകര്‍ച്ചയിലേക്കാണെന്നുള്ള സൂചനകളുമാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. സ്വിറ്റസര്‍ലന്‍ഡിലെ ക്രെഡിറ്റ് സ്വിസ് ബാങ്കായിരുന്നു 24 കാരറ്റ് സ്വര്‍ണക്കട്ടികളില്‍ സ്വിസ് ലോഗോ പതിച്ചിരുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മാര്‍ച്ച് ഒന്‍പതിലെ 40,720 രൂപയായിരുന്നു. 2023 ല്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാകുമെന്നാണ് വിപണിയിലെ വിലയിരുത്തല്‍. Read on deshabhimani.com

Related News