സ്വർണം പവന്‌ 40,000 രൂപ, 7 മാസത്തിനുള്ളിൽ ഉയർന്നത്‌ 10,400



കൊച്ചി>  സംസ്ഥാനത്ത് സ്വർണവില 40000 രൂപയായി. ഒരുഗ്രാം സ്വർണത്തിന്‌ ഇന്ന്‌ 35 രൂപ ഉയർന്ന്‌ 5000 രൂപയായി. ഈ വർഷം ജനുവരി മുതൽ7 മാസത്തിനുള്ളിൽ സ്വർണവില പവന്‌ 10,400 രൂപയാണ്‌ ഉയർന്നത്‌.  അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്. കഴിഞ്ഞ ജൂലൈ ആറിന് സ്വർണവില കുറഞ്ഞിരുന്നു. പവന് 35,800 രൂപയായിരുന്നു വില. എന്നാൽ പിന്നീട് സ്വർണവിലയിൽ വലിയ വർധനവാണുണ്ടായത്. ഡോളറിൻ്റെ മൂല്യം ഇടിഞ്ഞതും അമേരിക്ക- ചൈന ബന്ധം വഷളായതും സ്വർണവിലയെ ബാധിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം മൂലം ആഗോള തലത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നുണ്ട്. ഇതേ തുടർന്ന് സ്വർണത്തിൽ നിക്ഷേപം കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉയർന്ന നിക്ഷേപ സാധ്യതയായി ജനങ്ങൾ കരുതുന്നതും സ്വർണമാണ്‌. ബാങ്ക്‌ നിക്ഷേപങ്ങൾക്കടക്കം മൂല്യം കുറഞ്ഞതും സ്വർണ നിക്ഷേപത്തിനുള്ള സാധ്യത ഉയർത്തി. സ്വർണക്കടകളിൽ പൊതുവെ വിൽപ്പന കുറവാണങ്കിലും വില ഉയരുകയാണ്‌. സ്വർണം വിറ്റ്‌ പണമാക്കുന്നതും ഉയർന്നിട്ടുണ്ട്‌. Read on deshabhimani.com

Related News