സ്വർണവില സർവ്വകാല റെക്കോർഡിൽ; പവന് 24,600 രൂപ



കൊച്ചി> സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ.  ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,075 രൂപയും പവന് 24,600 രൂപയുമാണ് നിരക്ക്.     ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയുമായിരുന്നു ജനുവരി 17ലെ സ്വര്‍ണ്ണ വില. ഇതോടെ 2012 നവംബര്‍ 27 ലെ റെക്കോര്‍ഡ്  സ്വര്‍ണ്ണവില പഴങ്കഥയായി. വിവാഹ ഉത്സവ സീസൺ ആയതും വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് (31 ഗ്രാം) സ്വർണത്തിന് 1289 ഡോളറാണ് ഇന്നത്തെ നിരക്ക്.   Read on deshabhimani.com

Related News