ഗോദ്റെജിന്റെ പുതിയ റെഫ്രിജറേറ്റര്‍ വിപണിയില്‍



കൊച്ചി രാജ്യത്തെ പ്രമുഖ ഗൃഹോപകരണ നിർമാതാക്കളായ ഗോദ്‌റെജ് അപ്ലയൻസസ് രണ്ട് പുതുതലമുറ റെഫ്രിജറേറ്ററുകൾ  വിപണിയിലെത്തിച്ചു. ഗോദ്‌റെജ് എഡ്ജ് റിയോ, ഗോദ്‌റെജ് എഡ്ജ് നിയോ റെഫ്രിജറേറ്ററുകൾ  മെച്ചപ്പെട്ട സംഭരണശേഷിയോടെയാണ് പുറത്തിറക്കിയിട്ടുള്ളത്. 192 ലിറ്റർ വിഭാഗത്തിലുള്ള ഇവ 1192 മില്ലിമീറ്റർ ഉയരവും 16.3 ലിറ്റർ ശീതീകരണ ശേഷിയുമുള്ളതാണ്.  ഇന്ധനക്ഷമതയ്ക്കും വൈദ്യുതി ലാഭത്തിനും സഹായിക്കുന്ന ഇൻവെർട്ടർ സാങ്കേതികവിദ്യയുള്ളതിനാൽ കൂടുതൽ സമയത്തേക്ക് ശീതീകരണം നിലനിർത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. 14,000 രൂപമുതലാണ് വില. Read on deshabhimani.com

Related News