ചെറിയ കച്ചവടത്തിന്‌ ഒടിപി വേണ്ട



പുതുവർഷത്തിൽ പുതിയൊരു  പരീക്ഷണവുമായി എത്തിയിരിക്കുകയാണ്‌ ഓൺലൈൻ വ്യാപാരശൃംഖലയായ ഫ്ലിപ്‌കാർട്ട്‌. 2000 രൂപയിൽ താഴെ വിലവരുന്ന സാധനങ്ങൾ കാർഡ്‌ ഉപയോഗിച്ച്‌  വാങ്ങുമ്പോൾ ഒടിപി (വൺ ടൈം പാസ്‌വേർഡ്‌) ഒഴിവാക്കുന്ന വിഎസ്‌സി അഥവാ വിസാ സേഫ്‌ ക്ലിക്ക്‌ എന്ന സംവിധാനം തിങ്കളാഴ്‌ചയാണ്‌ കമ്പനി അവതരിപ്പിച്ചത്‌. ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള വാങ്ങൽ ഓൺ‌ലൈൻ കാർഡ് ഇടപാടുകളിൽ വലിയ സങ്കീർണതയുണ്ടാക്കുന്നുണ്ടെന്നും ഇത്‌ ഒഴിവാക്കി എളുപ്പത്തിൽ വ്യാപാരം നടത്താൻ  ഉപയോക്താക്കളെ പ്രാപ്തമാക്കാനാണ്‌ പുതിയ പരീക്ഷണമെന്നും  ഫ്ലിപ്‌കാർട്ട്‌ ഉദ്യോഗസ്ഥൻ രഞ്‌ജിത്‌ ബൊയനപ്പള്ളി പറഞ്ഞു. Read on deshabhimani.com

Related News